Type Here to Get Search Results !

Bottom Ad

വോട്ട് തടയുന്നത് കുറ്റകരം


കാസര്‍കോട്: (www.evisionnews.in) വോട്ടെടുപ്പ് ദിവസം വോട്ട് ചെയ്യാനെത്തുന്നവരെ തടയുന്നത് കുറ്റകരമായിരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. പോളിംഗ് സ്റ്റേഷനോ പോളിംഗിനായി നിശ്ചയിച്ച സ്ഥലമോ പിടിച്ചെടുക്കുകയോ പോളിംഗ് അധികാരികള്‍ വോട്ടിംഗ് യന്ത്രങ്ങള്‍ വിട്ടുകൊടുക്കാന്‍ ഇടയാക്കുകയോ ചെയ്യുന്നത് നിയമലംഘനമാകും. പോളിംഗ് സ്റ്റേഷന്‍ കൈവശപ്പെടുത്തി ഒരു വിഭാഗത്തിലെ മാത്രം വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നത് കുറ്റകരമാണ്. മറ്റൊരാളുടെ പേരില്‍ ഏതെങ്കിലുമൊരാള്‍ വോട്ടു ചെയ്യുന്നതും ഒരിക്കല്‍ വോട്ട് ചെയ്തയാള്‍ വീണ്ടും വോട്ട് ചെയ്യുന്നതും ഇരട്ടവോട്ട് ചെയ്യുന്നതിന് പ്രേരിപ്പിക്കുന്നതും ആള്‍മാറാട്ടം നടത്തുന്നതും പഞ്ചായത്ത് രാജ് ആക്ട് പ്രകാരം കുറ്റകരമാണ്.

Keywords: kasaragod-panchayath-election-vote-

Post a Comment

0 Comments

Top Post Ad

Below Post Ad