Type Here to Get Search Results !

Bottom Ad

കേരള ഹൗസിലെ റെയ്ഡ്: വിഷ്ണു ഗുപ്ത പോലീസ് കസ്റ്റഡിയില്‍


ന്യൂഡല്‍ഹി: (www.evisionnews.in) കേരള ഹൗസില്‍ റെയ്ഡ് നടത്താന്‍ പരാതി നല്‍കിയ ഹിന്ദുസേന നേതാവ് വിഷ്ണു ഗുപ്ത കസ്റ്റഡിയില്‍. പൊലീസിന് തെറ്റായ വിവരം നല്‍കിയതിനാണ് നടപടി. പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്.

ഗോമാംസം വില്‍ക്കുന്നുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു ദില്ലി കേരളഹൗസില്‍ പൊലീസ് പരിശോധന നടത്തിയത്. സംഭവത്തില്‍ കേരളം പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസില്‍ പരാതി നല്‍കിയിരുന്നു. അനുമതി ഇല്ലാതെ കേരളാ ഹൗസില്‍ പരിശോധിച്ചതിനാണ് പൊലീസില്‍ പരാതിപ്പെട്ടത്. 

സംഭവത്തിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും അടക്കമുള്ളവര്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു.

Keywords: newdelhi-kerala-house-vishnu-gupta-arrested
Tags

Post a Comment

0 Comments

Top Post Ad

Below Post Ad