ചിറ്റാരിക്കാല്‍ (www.evisionnews.in) : ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും കാലുവെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും തെരഞ്ഞെടുപ്പ് പ്രചരണപ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയതായും പരാതി.
ഈസ്റ്റ് എളേരി പഞ്ചായത്തിലെ ഏഴാം വാര്‍ഡ് മെമ്പറും അഞ്ചാം വാര്‍ഡിലെ ഡിഡിഎഫ് സ്ഥാനാര്‍ഥിയുമായ പി.ഡി. നാരായണിയാണ് ഭീഷണി സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം രാവിലെ തയ്യേനിക്കടുത്ത് വായ്ക്കാനം പ്രദേശത്തെ ഭവനങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകവെ ഒരു സംഘം റോഡില്‍ തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തതായാണ് നാരായണിയുടെ പരാതി.
ജോസ് വെള്ളിക്കര, ഷിജു വെള്ളിക്കര, കുഞ്ഞൂഞ്ഞമ്മ ടോം, അബ്രഹാം മണിമല, മില്‍ക്കിസ് ജോയി മണിമല, സാബു കുണ്ടുപറമ്പില്‍,ടുടു കിഴക്കയില്‍ എന്നിവരുടെ പേരില്‍ നാരായണി ചിറ്റാരിക്കാല്‍ പോലീസില്‍ പരാതി നല്‍കി. അതേസമയം ജനവാസകേന്ദ്രമായ വായ്ക്കാനത്ത് കരിങ്കല്‍ ക്വാറി തുടങ്ങാന്‍ അനുമതി നല്‍കിയ പഞ്ചായത്ത് ഭരണസമിതിയുടെ പ്രതിനിധി എന്ന നിലയില്‍ നാരായണിയോടുള്ള പ്രതിഷേധം അറിയിക്കുകയും ജനങ്ങളുടെ ആശങ്ക അറിയിക്കാന്‍ ശ്രമിക്കുകയും മാത്രമാണ് ചെയ്തതെന്നും മറിച്ചുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ക്വാറി വിരുദ്ധ കര്‍മസമിതി പ്രവര്‍ത്തകരും പ്രദേശവാസികളും പറഞ്ഞു.
Keywords: Kasaragod-news-chittarikkal-news-threaten-member

Post a Comment
0 Comments