Type Here to Get Search Results !

Bottom Ad

ഉള്ളാള്‍ കടലില്‍ പെട്ട മൂന്ന് മുസ്ലിം സ്ത്രീകളെ സ്ഥലവാസികള്‍ രക്ഷിച്ചു


ഉള്ളാള്‍: (www.evisionnews.in) ഉള്ളാളിലെ സയ്യിദ് മദനി ദര്‍ഗയിലെ പ്രാര്‍ത്ഥനാ ചടങ്ങിന് ശേഷം കടപ്പുറത്തെത്തിയ തീര്‍ത്ഥാടക സംഘത്തില്‍പെട്ട മൂന്നുസ്ത്രീകള്‍ കടലില്‍ ഒഴുക്കില്‍ പെട്ടു. സ്ഥലവാസികളായ യുവാക്കള്‍ മൂവരെയും രക്ഷിച്ചു. 

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. ബംഗളൂരു സ്വദേശികളായ നൂര്‍ജഹാന്‍(45), നാഫിയ(30), ബന്ധുവും മടിക്കേരി സ്വദേശിയുമായ ഖൈറുന്നിസ(28) എന്നിവരാണ് മരണത്തെ മുഖാമുഖം കണ്ടശേഷം അത്ഭുതകരമായി രക്ഷപ്പെട്ടത്. 

മൂവരും തിരമാലയില്‍ കുടുങ്ങിയത് കണ്ട് ഒപ്പമുണ്ടായിരുന്ന സ്ത്രീകര്‍ ഭയന്ന് അലറിവിളിച്ചപ്പോഴാണ് ആറോളം യുവാക്കള്‍ രണ്ടും കല്‍പിച്ച് കടലിലിറങ്ങി ഇവരെ രക്ഷിച്ചത്. കരക്കെത്തിയ മുവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഈ സ്ത്രീയെ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി. ദീക്ഷിത്, ശിവന്‍, ധനരാജ്, റോഷന്‍, സുധീര്‍, കിഷോര്‍ എന്നിവരാണ് സ്ത്രീകളെ രക്ഷിച്ചത്. യുവാക്കളുടെ സാഹസികതയെ നാട്ടുകാര്‍ പ്രശംസിച്ചു.

keywords: ullal-3-women-rescue-river
Tags

Post a Comment

0 Comments

Top Post Ad

Below Post Ad