Type Here to Get Search Results !

Bottom Ad

മൊഗ്രാല്‍ പുത്തൂരില്‍ എം.എസ്. എഫിന്റെ ഗ്രാമസഞ്ചാരം 18 ന്


മൊഗ്രാല്‍ പുത്തൂര്‍ :(www.evisionnews.in) ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പ് പ്രചരണാര്‍ഥം മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഗ്രാമസഞ്ചാരം 18 ന് നടക്കും. 'കാരുണ്യത്തിന്റെ രാഷ്ട്രീയം വിജയികട്ടെ' എന്ന മുദ്രാവാക്യം ഉയര്‍ത്തി പിടിച്ചു പഞ്ചായത്തില്‍ ലീഗിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാനുംയു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനുമാണ് വിദ്യാര്‍ത്ഥികളെ അണിനിരത്തി തെരെഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഗ്രാമ സഞ്ചാരം സംഘടിപ്പിക്കുന്നത്. രാവിലെ 9 മണി മുതല്‍ ഗ്രാമ സന്ദര്‍ശനവും വൈകുന്നേരം കടവത്ത് നിന്നും എരിയാല്‍ വരെ പദയാത്രയും നടത്തും. അന്‍സാഫ് കുന്നില്‍ ജാഥാ ക്യാപ്റ്റനും മുഹമ്മദ് തഹ്‌സീന്‍ വൈസ് ക്യാപ്റ്റനും സവാദ് മൊഗര്‍ ജാഥാ ഡയരക്ടറുമാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad