കാസര്‍കോട്: (www.evisionnews.in) ഉത്തര മലബാറിലെ തിരഞ്ഞെടുപ്പ് ഗോദയില്‍ പിരിമുറുക്കങ്ങള്‍ക്ക് സാന്ത്വനം പകരാനും വോട്ടുപിടിക്കാനും മാപ്പിളപ്പാട്ട് സംഘങ്ങള്‍ അണിയറയില്‍ ഒരുക്കങ്ങള്‍ തുടങ്ങി. ശനിയാഴ്ച സ്ഥാനാര്‍ത്ഥി പട്ടികയുടെ അന്തിമ ലിസ്റ്റ് പൂര്‍ത്തിയാകുന്നതോടെ എരിവും ചൂടും പകരുന്ന പുതുപുത്തന്‍ പാട്ടുകളും പാരഡികളും ചിട്ടപ്പെടുത്തുന്ന തിരക്കിലാണ് ഗായക സംഘങ്ങള്‍.
ഇവരുടെ മുന്‍നിരയില്‍ ഈരംഗത്തെ അരനൂറ്റാണ്ടിന്റെ പാരമ്പര്യവുമായാണ് അസീസ് തായിനേരിയുടെ എസ്.എസ്. സ്റ്റുഡിയോ വോട്ടുപാട്ട് ഒരുക്കുന്നത്. പ്രസിദ്ധ മാപ്പിളപ്പാട്ടുകളുടെ രൂപഭേദത്തിനൊപ്പം പുതുതായി ഇറങ്ങിയവയും കോര്‍ത്തിണക്കിയ തിരഞ്ഞെടുപ്പുഗാനങ്ങളാണ് പയ്യന്നൂരിലെ സ്റ്റുഡിയോയില്‍ ക്രമീകരിക്കുന്നത്.
കക്ഷിഭേദമില്ലാതെ പ്രവര്‍ത്തകര്‍ ഇവിടെ ക്യൂവിലാണ്. അസീസ് തായിനേരിയുടെയും കണ്ണൂര്‍ സീനത്തിന്റെയും ശബ്ദങ്ങളിലുള്ള പാട്ടുകള്‍ വോട്ടര്‍മാരെ പോളിങ് ബൂത്തിലെത്തിക്കാന്‍ പതിവുപോലെ എത്തും. ഒട്ടേറെ ഹിറ്റ് മാപ്പിളപ്പാട്ടുകള്‍ മലയാളിക്ക് സമ്മാനിച്ച കണ്ണൂര്‍ സീനത്ത് പാട്ടിന്റെ 25ാം വര്‍ഷത്തിലാണ്. തിരുവനന്തപുരം മുതലുള്ള ആവശ്യക്കാര്‍ എസ്.എസ്. സ്റ്റുഡിയോവിലെത്തുന്നുണ്ട്. പാട്ടിന്റെ താളവും രാഗവും അസീസ് തായിനേരി എല്ലാവര്‍ക്കും ഒരുപോലെ വീതിച്ചുനല്‍കുന്നു.
എന്നാല്‍, മക്കള്‍ക്ക് ഈ പാട്ടുകാരന്‍ സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്. മൂത്തമകന്‍ സുബൈറിന് ഇടതിനോടാണ് പ്രിയം. ശിഹാബിനാകട്ടെ വലതിനോടും. പാട്ടിലെ ഈ പോര് ആവശ്യക്കാര്‍ക്ക് നല്‍കുന്നത് മികവിന്റെ പ്രചാരണഗാനം തന്നെ. മരുമകന്‍കൂടിയായ ഗായകന്‍ അഷ്‌റഫ് പയ്യന്നൂരും പാടുന്നുണ്ട്. പ്രേം സൂറത്തിന്റെയും അഷ്‌റഫ് പള്ളിക്കരയുടെയും ഹാരിസ് തളിപ്പറമ്പിന്റെയും വരികളാണ് മാപ്പിളപ്പാട്ടിന്റെ ഈണത്തിലെത്തുന്നത്.
keywords: election-kasaragod-ishal-mappilappatu-

Post a Comment
0 Comments