കാസര്‍കോട്: (www.evisionnews.in) കര്‍ണ്ണാടക മന്ത്രിസഭയിലെ പ്രമുഖാംഗവും സംസ്ഥാന ആരോഗ്യമന്ത്രിയും പൊതുപ്രവര്‍ത്തനരംഗത്തെ ലാളിത്യത്തിന്റെയും വിനയത്തിന്റെയും പ്രതീകവുമായ യു ടി ഖാദറിന്റെ മകളും പിതാവിന്റെ കാലടിപ്പാത പിന്തുടര്‍ന്ന് മാതൃകയായി.
കാസര്‍കോട് അട്ക്കത്ത്ബയലിലെ ഇസ്ലാമിക് ഗേള്‍സ് ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന ഹവ്വാനസീമയെന്ന പന്ത്രണ്ടുകാരി ഹിഫ്‌സുല്‍ ഖുര്‍ആന്‍ കോഴ്‌സിലാണ് പഠിക്കുന്നത്.
കര്‍ണ്ണാടകയിലെ വൈറ്റ് ആന്റ് വൈറ്റ് മന്ത്രിമാരും കക്ഷിഭേദമന്യേ എം എല്‍ എമാരും എം എല്‍ സിമാരും മക്കളെ പഞ്ചനക്ഷത്ര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുമ്പോഴാണ് മന്ത്രി യു ടി ഖാദര്‍ മകളെ ഭൂരിഭാഗവും നിര്‍ദ്ധന കുടുംബത്തിലുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കാസര്‍കോട്ടെ സ്ഥാപനത്തില്‍ വിശുദ്ധ ഖുര്‍ആന്റെ സത്യമാര്‍ഗ്ഗം തേടിയുള്ള പഠനത്തിന് പറഞ്ഞയച്ചത്.
നൂറോളം പേരുള്ള ഹോസ്റ്റലിലെ സഹപാഠികളുടെ ഏതാവശ്യത്തിനും ഓടിനടക്കുന്ന ഹവ്വാനസീമ അവര്‍്‌ക്കൊപ്പം ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്നു. മന്ത്രി പുത്രിയാണെന്ന ഭാവഭേദമില്ലാതെ നസീമ നടത്തുന്ന ഈ സല്‍കര്‍മ്മങ്ങള്‍ ഇതിനകം ശ്ലാഘിക്കപ്പെട്ടുകഴിഞ്ഞു.
keywords: havva-naseema-ut-qadar-daughter-hifz-course

Post a Comment
0 Comments