കാസര്‍കോട്: (www.evisionnews.in) തദ്ദേശതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുവേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രചാരണം തുടങ്ങുന്നത് കാസര്‍കോട് ജില്ലയില്‍നിന്ന്. ഒക്ടോബര്‍ 19ന് രാവിലെ 10ന് ഉപ്പളയിലാണ് തുടക്കം. 11ന് കാസര്‍കോട്ടും 11.30ന് പൊയിനാച്ചിയിലും 12ന് കോട്ടച്ചേരിയിലും 12.45ന് ചുള്ളിക്കരയിലും 1.30ന് ചിറ്റാരിക്കാലിലും യു.ഡി.എഫ്. റാലിയില്‍ മുഖ്യമന്ത്രി പ്രസംഗിക്കും. ഉച്ചയ്ക്കുശേഷം പയ്യന്നൂരില്‍ കണ്ണൂര്‍ ജില്ലയിലെ പര്യടനം തുടങ്ങും.
keywords: chief-minister-umman-chandy-election-campaign-start-kasaragod

Post a Comment
0 Comments