Type Here to Get Search Results !

Bottom Ad

മൂഡബിദ്രി കൊല: ആത്മഹത്യ ചെയ്ത സാക്ഷിയെ പാക്കിസ്ഥാനില്‍നിന്നും ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് എം പി


മംഗളൂരു: (www.evisionnews.in) ബജ്രംഗദള്‍ നേതാവ് വെട്ടേറ്റുമരിച്ച കേസിലെ മുഖ്യസാക്ഷി ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അദ്ദേഹത്തിന് പാക്കിസ്ഥാനില്‍നിന്ന് ഫോണിലൂടെ ഭീഷണി ഉയര്‍ന്നുവെന്ന വിചിത്രകഥയുമായി മംഗളൂരു എം പി നളീന്‍ കുമാര്‍ കട്ടീല്‍. 

ഇതിന് തെളിവ് വേണ്ടേയെന്ന മാധ്യമപ്രവര്‍ത്തകര്‍ ഉയര്‍ത്തിയ ചോദ്യത്തിന് മുന്നില്‍ കുഴങ്ങിയപ്പോള്‍ പരേതന്റെ കുടുംബമാണ് തനിക്ക് ഈ വിവരം നല്‍കിയതെന്ന് പറഞ്ഞു എം പി തടിയൂരി. ജില്ലാ ബി ജെ പി ഓഫീസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നളിന്‍ കുമാര്‍. 

മൂഡബിദ്രിയിലെ ബജ്രംഗദള്‍ നേതാവ് പ്രശാന്ത് പൂജാരിയെ വെട്ടിക്കൊല്ലുന്ന രംഗം കണ്ടുനിന്ന കേസിലെ മുഖ്യസാക്ഷി വാമനപൂജാരി(65) വ്യാഴാഴ്ചയാണ് മകളുടെ വീടിനുസമീപം തൂങ്ങിമരിച്ചത്. ഒക്ടോബര്‍ ഒമ്പതിനാണ് പ്രശാന്ത് പൂജാരി വെട്ടേറ്റുമരിച്ചത്. പ്രശാന്തിന്റെ ഘാതകര്‍ മൂഡബിദ്രിയിലെ കന്നുകാലിക്കടത്തുസംഘമാണെന്ന് കൊല നടന്നതിനു പിന്നാലെ സംഘപരിവാര്‍ ആരോപിച്ചിരുന്നു. 

കൊലനടന്നു ഒരാഴ്ച പിന്നിട്ടും ഘാതകരെ ഇതുവരെ പിടികിട്ടിയിട്ടില്ല. അതിനിടെ ഘാതകരെ രണ്ടുദിവസത്തിനകം പിടികൂടിയില്ലെങ്കില്‍ ദക്ഷിണ കര്‍ണ്ണാടക ജില്ല സ്തംഭിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ബി എസ് യദിയൂരപ്പ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. 20ന് മംഗളൂരുവില്‍ പോലീസിനെതിരെ വന്‍ പ്രതിഷേധറാലിയും ബി ജെ പി പ്രഖ്യാപിച്ചിട്ടുണ്ട്. യെദിയൂരപ്പയും ശോഭാകരന്തലാജെ എം പിയുമടക്കമുള്ള ബി ജെ പി നേതാക്കള്‍ റാലിയെ അഭിസംബോധനം ചെയ്യും.

keywords: manglore-bajrangdal-leader-threat-from-pak

Tags

Post a Comment

0 Comments

Top Post Ad

Below Post Ad