Type Here to Get Search Results !

Bottom Ad

ബംഗളൂരുവില്‍ എസ് ഐയെ കവര്‍ച്ചാസംഘം പട്ടാപകല്‍ കുത്തിക്കൊന്നു


ബംഗളൂരു: (www.evisionnews.in) പോലീസ് സബ് ഇന്‍സ്‌പെക്ടറെ കവര്‍ച്ചാസംഘം പട്ടാപ്പകല്‍ കുത്തിക്കൊന്നു. ബംഗളൂരു നെലമംഗലയിലാണ് വെള്ളിയാഴ്ച നഗരത്തെ നടുക്കിയ കൊല നടന്നത്.
ദൊഡ്ഡബല്ലാപൂര്‍ പോലീസ് എസ് ഐ എസ് ജഗദീശാ(34)ണ് അച്ഛനും മകനുമടങ്ങിയ കവര്‍ച്ചാസംഘത്തിന്റെ കൊലക്കത്തിക്കിരയായത്.

നിരവധി വീട്-വാഹന കവര്‍ച്ചാപ്രതികളാണ് അച്ഛനും മകനും. കവര്‍ച്ചക്കാരെ ഓടിച്ച് പിടിക്കുന്നതിനിടയില്‍ കനാലിലേക്ക് തെന്നിവീണ എസ് ഐയെ ഇരുവരും ചേര്‍ന്ന് കുത്തിമലര്‍ത്തുകയായിരുന്നു. അക്രമം തടയാന്‍ ശ്രമിച്ച ഒരു കോണ്‍സ്റ്റബിളിനും കുത്തേറ്റു. ഇയാള്‍ ആശുപത്രിയിലാണ്. എസ് ഐയുടെ കയ്യിലുണ്ടായിരുന്ന റിവോള്‍വര്‍ തട്ടിയെടുത്ത് മറ്റു പോലീസുകാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷമാണ് കവര്‍ച്ചക്കാര്‍ സ്ഥലം വിട്ടത്.
കര്‍ണ്ണാടക ഡി ജി പി ഓം പ്രകാശ് ജഗദീശന്റെ മരണത്തില്‍ അഗാധ ദു:ഖം രേഖപ്പെടുത്തി. എസ് ഐയുടെ ധീരതയെ അദ്ദേഹം പുകഴ്ത്തി. സന്തപ്ത കുടുബത്തിന് 30ലക്ഷം രൂപയും പ്രഖ്യാപിച്ചു. ജഗദീശ് സര്‍വ്വീസില്‍ നിന്നും പിരിയുന്നതുവരെയുള്ള വര്‍ഷം കണക്കാക്കി അദ്ദേഹത്തിന്റെ കുടുംബത്തിന് മുഴുവന്‍ ശമ്പളവും നല്‍കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും ഡി ജി പി പറഞ്ഞു.


keywords: banglore-si-killed-looter-assault
Tags

Post a Comment

0 Comments

Top Post Ad

Below Post Ad