ന്യൂഡല്‍ഹി (www.evisionnews.in): ഞായറാഴ്ച നടക്കുന്ന ഇന്ത്യ -ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം തടയുമെന്ന ഭീഷണിയുമായി ഹര്‍ദിക് പട്ടേല്‍ രംഗത്ത്. മത്സരം നടക്കുന്ന രാജ്‌കോട്ട് സ്റ്റേഡിയത്തിലേക്ക് ഇരു ടീമംഗങ്ങളും പ്രവേശിക്കുന്ന വഴി തടയുമെന്നും ഹര്‍ദിക് പറഞ്ഞു. പട്ടേല്‍ സമുദായക്കാര്‍ക്ക് മത്സരം കാണാനുള്ള ടിക്കറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് മത്സരം തടയാനുള്ള തീരുമാനം എടുത്തതെന്നാണ് പറയുന്നത്.
എല്ലാ ടിക്കറ്റുകളും വിറ്റഴിഞ്ഞുവെന്ന സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്റെ ന്യായീകരണം പച്ചക്കള്ളമാണെന്നും ഹര്‍ദിക് പറഞ്ഞു. പട്ടേല്‍ സംരവണ സമരത്തിലേക്ക് ജനശ്രദ്ധ ആകര്‍ഷിക്കാനുള്ള ഹര്‍ദിക്കിന്റെ നീക്കമായാണ് ഇതിനെ കാണുന്നത്.
എന്നാല്‍ മത്സരം നടക്കുന്ന സ്റ്റേഡിയത്തെ പ്രക്ഷോഭ വേദിയാക്കി മാറ്റരുതെന്ന് ഗുജറാത്ത് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കനത്ത സുരക്ഷയാണ് മത്സരത്തിനൊരുക്കുന്നത്. 2000 പോലീസുകാര്‍ സ്റ്റേഡിയത്തിന് സുരക്ഷയൊരുക്കും. കളികാണാനെത്തുന്നവരെ നിരീക്ഷിക്കാന്‍ 90 സിസിടിവികളും മൂന്ന് ഹൈലിക്യാമുകളും സ്ഥാപിക്കും. പട്ടേല്‍ വിഭാഗക്കാര്‍ക്ക് ഒബിസി സംവരണം വേണമെന്ന് ആവശ്യപ്പെട്ട് ലക്ഷങ്ങളെ അണിനിരത്തി പ്രക്ഷോഭം നയിച്ചാണ് ഹര്‍ദിക് പട്ടേല്‍ ജനശ്രദ്ധ നേടിയത്.
Keywords: National-News-Hardik-patel

Post a Comment
0 Comments