ഉദുമ: (www.evisionnews.in) തലവേദനയെ തുടര്‍ന്ന് ക്ലാസ്സ് റൂമില്‍ ഉറങ്ങിപ്പോയ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ ക്ലാസ് റൂമില്‍ പൂട്ടിയിട്ട് സ്‌കൂള്‍ അധികൃതര്‍ സ്ഥലം വിട്ടു. ഉദുമ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെളളിയാഴ്ച വൈകുന്നേരമാണ് സംഭവം. രണ്ട് മണിക്കൂറോളം ക്ലാസ്സ് റൂമില്‍ ഉറങ്ങിപ്പോയ വിദ്യാര്‍ത്ഥിനി വൈകുന്നേരം 6 മണിയോടെ ഉണര്‍ന്ന് ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ സ്‌കൂളിലെത്തിയെങ്കിലും 7 മണിയോടെ നാട്ടുകാര്‍ അധ്യാപകരെ വിളിച്ച് വരുത്തിയാണ് കുട്ടിയെ പുറത്തിറക്കാന്‍ കഴിഞ്ഞത്.
പിതാവ് മരണപ്പെട്ട ഉദുമ അച്ചേരിയിലെ വിദ്യാര്‍ത്ഥിനിയാണ് സ്‌കൂള്‍ അധികൃതരുടെ അശ്രദ്ധമൂലം മണിക്കൂറുകളോളം കൂരിരുട്ടില്‍ കഴിയേണ്ടി വന്നത്. ഏറെ വൈകിയിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷണം നടത്തുന്നതിനിടെയാണ് കുട്ടിയെ സ്‌കൂളില്‍ പൂട്ടിയിട്ട വിവരം അറിയുന്നത്.
സംഭവമറിഞ്ഞ് കുട്ടിയുടെ മാതാവടക്കമുളള ബന്ധുക്കളും നൂറുകണക്കിന് നാട്ടുകാരും സ്‌കൂളിലെത്തി. ബേക്കല്‍ പോലീസ് സ്ഥലത്തെത്തിയ ശേഷമാണ് കുട്ടിയെ പൂട്ട് തുറന്ന് പുറത്തിറക്കിയത്. സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
Keywords: uduma-school-student-locked-in-class-room
Post a Comment
0 Comments