കാസര്‍കോട്: (www.evisionnews.in) തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടും പരിശീലനക്ലാസ്സില്‍ ഹാജരാകാതിരുന്ന 38 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ 38 ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍കൂടിയായ ജില്ലാ കളക്ടര്‍ പിഎസ്സ് മുഹമ്മദ് സഗീര്‍ നടപടിയെടുത്തത്. ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട് അനധികൃതമായി പരിശീലനക്ലാസ്സില്‍ ഹാജരാകാത്തതിന് കാരണം കാണിക്കാനും കളക്ടര്‍ മുമ്പാകെ അടിയന്തിരമായി ഹാജരാകാനുമാണ് നിര്‍ദേശം. അല്ലാത്ത പക്ഷം ജന പ്രാതിനിധ്യ നിയമ പ്രകാരമുള്ള അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.
Keywords: kasaragod-election-training-class
Post a Comment
0 Comments