കാസര്‍കോട്: (www.evisionnews.in) കുഡ്‌ലു ബാങ്ക് കൊള്ളയടിച്ച കേസന്വേിക്കുന്ന പ്രത്യേക പോലീസ് അന്വേഷണസംഘം ബാക്കിയുള്ള സ്വര്‍ണ്ണം കണ്ടെത്താന്‍ പുതിയ തന്ത്രങ്ങള്‍ പയറ്റുന്നു. ഇതിന്റെ ഭാഗമായി കേസിലെ കമ്പ്യൂട്ടര്‍ ബുദ്ധിയെന്ന് പോലീസ് വിശേഷിപ്പിക്കുന്ന ജോമോന്റെ കാമുകി വില്ലിയെന്ന യുവതിയെ മുന്നിലിറക്കിയാണ് വിവിധ തമിഴ്‌നാട്ടിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ പണയപ്പെടുത്തിയ സ്വര്‍ണ്ണം വീണ്ടെടുക്കുന്നത്.
വില്ലി തമിഴ്‌നാട് ഉദുല്‍പേട്ട സ്വദേശിനിയാണ്. കവര്‍ച്ചയ്ക്ക് ശേഷം സ്വര്‍ണ്ണവുമായി കടന്ന ജോമോനും മുജീബും വില്ലിയുടെ സഹായത്തോടെയാണ് വിവിധ ബാങ്കുകളില്‍ സ്വര്‍ണ്ണം പണയപ്പെടുത്തിയത്. ഈ വിവരം അന്വേഷണ സംഘത്തോട് യുവതി സമ്മതിച്ചതിനെ തുടര്‍ന്ന് വിവിധ സ്ഥാപനങ്ങളില്‍ നിന്ന് മൂന്നൂറ് ഗ്രാമോളം സ്വര്‍ണ്ണ് ഇതിനകം വീണ്ടെടുത്തതായാണ് വിവരം.
ജോമോന്‍ ഇപ്പോള്‍ മലേറിയ ബാധിച്ച് കണ്ണൂരിലെ ആശുപത്രിയില്‍ പോലീസ് കാവലില്‍ ചികിത്സയിലാണ്. കോസ്റ്റല്‍ പോലീസ് സിഐ സി.കെ സുനില്‍ കുമാര്‍ ടൗണ്‍ സിഐ ടികെ സുധാകരന്‍, എഎസ്‌ഐ കെഎം ജോണ്‍ പോലീസുക്കാരായ ലക്ഷമി നാരായണന്‍,ഗിരീഷ്, എംഎസ് ജോണ്‍ എന്നിവര്‍ ഉദുമല്‍പേട്ടയില്‍ ക്യാമ്പ് ചെയ്ത് അന്വേഷണം തുടരുകയാണ്.
Keywords: kasaragod-kudlu-bank-robbery
Post a Comment
0 Comments