നീലേശ്വരം: (www.evisionnews.in) അനധികൃതമായി സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നും ചന്ദനമരങ്ങള്‍ മുറിച്ചുകടത്തിയ കേസില്‍ മൂന്ന് പേര്‍ക്കെതിരെ നീലേശ്വരം പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
കരിന്തളം കാറളത്തെ വി കെ കുഞ്ഞിരാമന്‍ നായരുടെ മകള്‍ പി.സുശീലയുടെ പറമ്പില്‍ നിന്നും 2014 ആഗസ്റ്റ് 10 ന് വൈകുന്നേരം 12000 രൂപാ വിലവരുന്ന രണ്ടു ചന്ദന മരങ്ങള്‍ മുറിച്ച് കടത്തിയെന്നതിന് കാറളത്തെ വി.ചന്തുവിന്റെ മകന്‍ വി.പ്രകാശന്‍ (38),കാട്ടിപ്പൊയിലിലെ സുധാകരന്റെ മകന്‍ രാധാകൃഷ്ണന്‍ എന്ന മണി (34), കാറളത്തെ ദിവാകരന്റെ മകന്‍ രഞ്ജിത്ത് (25) എന്നിവര്‍ക്കെതിരെ യാണ് നീലേശ്വരം പോലീസ് ഹൊസ്ദുര്‍ഗ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികള്‍ക്കെതിരെ വനസംരക്ഷണ നിയമപ്രകാരം ഫോറസ്റ്റ് അധികൃതരും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
keywords: sandle-tree-3-court-black-sheet
Post a Comment
0 Comments