ഇസ്ലാമാബാദ്: (www.evisionnews.in) മുന്‍ പാക് ക്രിക്കറ്റ് താരവും പാകിസ്താന്‍ തെഹ്‌രികി ഇന്‍സാഫ് പാര്‍ട്ടി അധ്യക്ഷനുമായ ഇമ്രാന്‍ ഖാന്‍ പത്തുമാസം മുമ്പു വിവാഹം കഴിച്ച ഭാര്യയെ മൊഴി ചൊല്ലി. നാല്‍പത്തിരണ്ടുകാരിയായ റീഹയെയാണ് ഇമ്രാന്‍ഖാന്‍ മൊഴിചൊല്ലിയത്. വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരിക്കാതെ രാഷ്ട്രീയത്തില്‍ ഇറങ്ങാനുള്ള റീഹയുടെ ആഗ്രഹമാണ് വിവാഹമോചനത്തിന് ഇമ്രാന്‍ഖാനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.
അറുപത്തുമൂന്നുകാരനാണ് ഇമ്രാന്‍ ഖാന്‍. തനിക്കു വീട്ടിലിരിക്കാന്‍ വയ്യെന്നും പുറംലോകത്തേക്കിറങ്ങണമെന്നും അതിന് ഇമ്രാന്‍ഖാന്‍ സമ്മതിക്കുമെന്നാണ് കരുതിയതെന്നും റീഹ പലപ്പോഴായി അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഈ അഭിപ്രായം അറിയിച്ചതിനെത്തുടര്‍ന്നു റീഹയെ മൊഴിചൊല്ലാന്‍ ഇമ്രാനു മേല്‍ കുടുംബത്തിന്റെ സമ്മര്‍ദമുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ബ്രിട്ടീഷുകാരിയായ ആദ്യഭാര്യ ജെമിമ ഗോള്‍ഡ്‌സ്മിത്തുമായുള്ള ബന്ധം 2004ല്‍ ഇമ്രാന്‍ പിരിഞ്ഞിരുന്നു. വിവാഹമോചനത്തെക്കുറിച്ചു പ്രചരിക്കുന്ന വാര്‍ത്തകള്‍ അഭ്യൂഹം മാത്രമാണെന്നും റീഹയ്ക്കു രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താല്‍പര്യമുണ്ടായിരുന്നില്ലെന്നും ഇമ്രാന്‍ഖാന്‍ പ്രതികരിച്ചു.
keywords: imran-khan-left-wife-political-aspiration
Post a Comment
0 Comments