തിരുവനന്തപുരം: (www.evisionnews.in) ബാര്‍കോഴക്കേസില്‍ തുടരന്വേഷണം വേണമോയെന്ന കാര്യത്തില്‍ കോടതി വ്യാഴാഴ്ച തീരുമാനമെടുക്കും. പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി ജോണ്‍ കെ.ഇല്ലിക്കാടനാണ് കേസ് പരിഗണിക്കുന്നത്.
തുടരന്വേഷണം ആവശ്യപ്പെട്ട് ഒന്‍പത് ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹര്‍ജികളുടെ വാദത്തിനിടെ വിജിലന്‍സിനെ കോടതി വിമര്‍ശിച്ചിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി. ആര്‍.സുകേശനെ വിജിലന്‍സ് അധികൃതര്‍ ആദ്യം തള്ളിപ്പറഞ്ഞു പിന്നീട് കോടതിയുടെ വിമര്‍ശത്തെത്തുടര്‍ന്ന് നിലപാട് മയപ്പെടുത്തിയിരുന്നു. ധനമന്ത്രി കെ.എം.മാണിക്കെതിരായ കേസ് അവസാനിപ്പിക്കണമെന്ന ഡി.ജി.പി. വിന്‍സെന്റ് പോളിന്റെ ഔദ്യോഗിക കുറിപ്പും കോടതി വിമര്‍ശനത്തിന് വിധേയമായിരുന്നു. പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍, ബിജു രമേഷ്, വൈക്കം വിശ്വന്‍, വി.മുരളീധരന്‍, സാറാജോസഫ്, നെയ്യാറ്റിന്‍കര പി.നാഗരാജ്, വി.ആര്‍.വിജു, സണ്ണിതോമസ്, നോബിള്‍മാത്യു എന്നിവരാണ് ഹര്‍ജിക്കാര്‍.
Keywords: trivandrum-bar-corruption-case

Post a Comment
0 Comments