Type Here to Get Search Results !

Bottom Ad

അമേരിക്കയില്‍ മോദിക്ക് പ്രസിഡന്റ് വിളമ്പിയത് ബീഫെന്ന് വി.എസ്


കണ്ണൂര്‍: (www.evisionnews.in) അമേരിക്കന്‍പര്യടനത്തിനുപോയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മൂന്നുനേരവും അമേരിക്കന്‍ പ്രസിഡന്റ് വിളമ്പിയത് ബീഫാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. ആ മോദിയാണ് ഇന്ത്യയില്‍ ഗോവധനിരോധനത്തെക്കുറിച്ച് പ്രസംഗിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. കണ്ണൂരില്‍ എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കോടിക്കണക്കിന് വിദേശപണം കൊണ്ടുവരുമെന്നു വീമ്പുപറഞ്ഞ മോദി വിദേശത്ത് കറങ്ങുകയാണ്. ഓരോരുത്തരുടെ അക്കൗണ്ടിലും 15 ലക്ഷം രൂപ ഇടുമെന്നായിരുന്നു വാഗ്ദാനം. കൊല്ലം ഒന്നുകഴിഞ്ഞിട്ടും ഒരു പൈസപോലും കിട്ടിയില്ല. ഇപ്പോള്‍ ജനങ്ങളുടെ ഭക്ഷണസ്വാതന്ത്ര്യത്തിലും ഇടംകോലിടുകയാണ്.

'96-ലെ ഇടതുസര്‍ക്കാര്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നല്‍കിയ അധികാരങ്ങളും പദ്ധതിവിഹിതവുമെല്ലാം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വെട്ടിക്കുറയ്ക്കുകയാണ് ചെയ്തത്. ജനദ്രോഹനയങ്ങള്‍ക്ക് പ്രതികാരമായി മുഖ്യമന്ത്രിയുടെ കരണത്തടിക്കാനുള്ള അവസരമാണ് വോട്ടര്‍മാര്‍ക്ക് കൈവന്നിരിക്കുന്നതെന്നും ആ അവസരം ഉപയോഗിക്കണമെന്നും വി.എസ്. ആവശ്യപ്പെട്ടു.

കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പുകമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍.ഉഷ അധ്യക്ഷത വഹിച്ചു. പി.കെ.ശ്രീമതി എം.പി., സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജന്‍, കോണ്‍ഗ്രസ് എസ്. സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി, സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ് കെ.പി.സഹദേവന്‍, സി.പി.ഐ. ജില്ലാ സെക്രട്ടറി പി.സന്തോഷ് കുമാര്‍, ഐ.എന്‍.എല്‍. ദേശീയ സെക്രട്ടറി അഹമ്മദ്, ജനതാദള്‍ (എസ്) നേതാവ് നിസാര്‍ അഹമ്മദ്, വിവിധ കക്ഷിനേതാക്കളായ സി.കെ.നാരായണന്‍, ഹമീദ് ഇരിണാവ്, ബാബുരാജ്, സന്തോഷ് മാവില തുടങ്ങിയവര്‍ പ്രസംഗിച്ചു.

Keywords: kannur-modi-american-president
Tags

Post a Comment

0 Comments

Top Post Ad

Below Post Ad