മഞ്ചേശ്വരം (www.evisionnews): പട്ടാപ്പകല്‍ വീടിന്റെ അടുക്കള ഭാഗത്തെ വാതില്‍ പൊളിച്ച് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ ഒരാളെ പോലീസ് അറസ്റ്റുചെയ്തു. ബായര്‍ പദവ് കോളനിയിലെ ഇബ്രാഹിം മുസമ്മിലി (19)നെയാണ് കുമ്പള സി.ഐ പികെ സുരേഷ് ബാബുവും സംഘവും അറസ്റ്റുചെയ്തത്.
ഈ മാസം 26നാണ് ബായാര്‍ പദവിലെ വാമനന്റെ വാടക വീട്ടില്‍ കവര്‍ച്ച നടന്നത്. അധ്യാപകരായ വാമനനും ഭാര്യ ദിവ്യയും രാവിലെ ജോലിക്ക് പോയ സമയത്തായിരുന്നു മോഷണം. വീട്ടില്‍ നിന്നും നഷ്ടപ്പെട്ട ഏഴ് പവന്‍ സ്വര്‍ണാഭരണങ്ങളും 5000 രൂപയും വീട്ടിനടുത്തെ ഒഴിഞ്ഞ പറമ്പില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
അതേസമയം കര്‍ണാടക വിട്‌ല പോലീസ് സ്‌റ്റേഷനില്‍ രണ്ടു കവര്‍ച്ചാക്കേസില്‍ ശിക്ഷ കഴിഞ്ഞ് ഒരു മാസം മുമ്പ് ജയില്‍ മോചിതനായ ആളാണ് മുസമ്മിലെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ മുസമ്മലിനെ റിമാന്റ് ചെയ്തു.
Keywords: Kasaragod-news-police-theft-arrest-man

Post a Comment
0 Comments