കാസര്‍കോട്: (www.evisionnews.in) നഗരസഭയിലെ 14-ാം വാര്‍ഡായ തുരുത്തിയില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥി സമീറ അബ്ദുല്‍ റസാഖ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വാര്‍ഡില്‍ നടന്ന വികസന നേട്ടങ്ങള്‍ നിരത്തി ബഹുദൂരം മുന്നില്‍. എതിര്‍ സ്ഥാനാര്‍ത്ഥി സ്വതന്ത്രയായി മത്സരിക്കുന്ന സമീറ മൊയ്തുവും.
ആദ്യ നഗരസഭാ ചെയര്‍മാന്‍ എം രാമണ്ണ റൈയെയും ലീഗ് നേതാവ് ഹമീദലി ഷംനാടിനെയും നഗരസഭയിലേക്ക് തിരഞ്ഞെടുത്ത വാര്‍ഡാണിത്. ചന്ദ്രഗിരിപ്പുഴ വലംവെക്കുന്ന തുരുത്തിക്ക് പുറമെ സമീപത്തെ ചില പ്രദേശങ്ങളും ഈ വാര്‍ഡിലുണ്ട്.
വികസനം അബ്ദുല്‍ റഹിമാനും ഇ അബ്ദുല്‍ റഹിമാന്‍ കുഞ്ഞുമാസ്റ്ററും ഫാത്തിബി സുലൈമാനും ഏറ്റവുമൊടുവില്‍ 2010-2015ല്‍ ടി എ മുഹമ്മദ് കുഞ്ഞിയും തുരുത്തിയെ നഗരസഭയില്‍ പ്രതിനിധീകരിച്ചു.
ഇക്കാലയളവില്‍ 2.75 കോടി രൂപയുടെ വ്യത്യസ്ത വികസന പ്രവര്‍ത്തനങ്ങളാണ് വാര്‍ഡില്‍ മുസ്ലിംലീഗ് പ്രതിനിധി നടത്തിയത്. പെരുമ്പളക്കടവ് മുതല്‍ തുരുത്തിവരെയുള്ള തീരദേശ റോഡും സുല്‍ത്താന്‍ നഗറിലെ കുടിവെള്ള പദ്ധതിയും താനിയത്ത്-പട്ടേല്‍വളപ്പ് റോഡും ഇടവഴികള്‍ കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കിയതും മുസ്ലിംലീഗ് കൗണ്‍സിലിലൂടെ നേട്ടങ്ങളാണെന്ന് ലീഗ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികള്‍ അടിവരയിട്ട് പറയുന്നു.
എതിര്‍ സ്ഥാനാര്‍ത്ഥി സമീറ മൊയ്തു ആദ്യം ഐ എന്‍ എല്‍ സ്ഥാനാര്‍ത്ഥിയായി രംഗത്ത് വരുകയും പൊടുന്നനെ മലക്കം മറിഞ്ഞ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മാറുകയായിരുന്നു. ഇവര്‍ക്ക് ഐ എന്‍ എല്‍-എസ് ഡി പി ഐ-സി പി എം പാര്‍ട്ടികളുടെ അവിശുദ്ധ പിന്തുണയുണ്ട്. ഈ അവിശുദ്ധ സഖ്യം തുരുത്തിയിലെ വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞുകഴിഞ്ഞെന്നും മുസ്ലിംലീഗ് പറയുന്നു.
keywords: thuruthi-kasaragod-election-league

Post a Comment
0 Comments