കാസര്‍ഗോഡ് :(www.evisionnews.in) കുമ്പളയില്‍ ആര്‍.എസ്സ്.എസ്സ്‌കാര്‍ കൊലപ്പെടുത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ സ:പി.മുരളിയുടെ ഒന്നാം രക്തസാക്ഷിത്വ ദിനം സമുചിതമായി ആചരിച്ചു.രാവിലെ കുമ്പള ശാന്തിപ്പള്ളത്ത് മുരളിയുടെ വീട്ടുവളപ്പില്‍ നിര്‍മ്മിച്ച രക്തസാക്ഷി സ്മാരക സ്തൂപം സി.പി.ഐ(എം) ജില്ലാ സെക്രട്ടറി കെ.പി.സതീഷ്ചന്ദ്രന്‍ അനാഛാദനം ചെയ്തു.വിട്ടറൈ അദ്ധ്യക്ഷനായി സി.എ.സുബൈര്‍ സ്വാഗതം പറഞ്ഞു.സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയേറ്റഅംഗം കെ.വി.കുഞ്ഞിരാമന്‍,ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.മണികണ്ഠന്‍,ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം കെ.സബീഷ് സി.പി.ഐ(എം) കുമ്പള ഏരിയാ സെക്രട്ടറി രഘുദേവന്‍മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.വൈകുരേം കുമ്പളയില്‍ നടന്ന അനുസ്മരണ സമ്മേളനം സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി.പി.മുസ്തഫ ഉദ്ഘാടനം ചെയ്തു.സി.എ.സുബൈര്‍ അദ്ധ്യക്ഷനായി വിട്ടല്‍റൈ സ്വാഗതം പറഞ്ഞു.സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.എച്ച്.കുഞ്ഞമ്പു,ഡി.വൈ.എഫ്.ഐ രഘുദേവന്‍മാസ്റ്റര്‍ എിവര്‍ സംസാരിച്ചു.

Post a Comment
0 Comments