തിരുവനന്തപുരം: (www.evisionnews.in) സ്വാമി ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് തുടരന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ചെന്നിത്തല പറഞ്ഞു. ക്രൈംബ്രാഞ്ച് എസ് പി പി കെ മധുവിനാണ് അന്വേഷണ ചുമതല. നീന്തലറിയാവുന്ന സ്വാമി ശാശ്വതീകാനന്ദ എങ്ങനെ മുങ്ങിമരിച്ചു എന്ന ചോദ്യം ഹൈക്കോടതി ഉന്നയിച്ചതിനുപിന്നാലെയാണ് തുടരന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.
എ ഡി ജി പി അനന്തകൃഷ്ണന്‍ അന്വേഷണത്തിന് നേതൃത്വം നല്‍കും. ശ്രീനാരായണ ധര്‍മ്മവേദി നേതാവ് ബിജു രമേശും സ്വാമിയുടെ ബന്ധുക്കളും തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെയും സര്‍ക്കാരിനെയും നേരത്തെ സമീപിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി എസ് അ്ച്യുതാനന്ദനും ഇതേ ആവശ്യം ഉന്നയിച്ചു. തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ശാശ്വതീകാനന്ദ പ്രശ്‌നം പ്രതിപക്ഷവും ഭരണ പക്ഷവും എസ് എന്‍ ഡി പി നേതൃത്വത്തിനെതിരെ ആഞ്ഞടിക്കാവുന്ന വടിയായി തിരഞ്ഞെടുത്തിരുന്നു.
keywords: swami-shashwathikananda-enquire-declare
Post a Comment
0 Comments