നീലേശ്വരം (www.evisionnews.in): സി.പി.എമ്മിന്റെ ബൂത്തുപിടുത്തം തടയാന്‍ യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തു. നീലേശ്വരം നഗരസഭയിലെ യു.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി എറുവാട്ട് മോഹനനാണ് ബൂത്തുകള്‍ ബലം പ്രയോഗിച്ച് പിടിച്ചാല്‍ നിയമനടപടി കൈകൊള്ളണമെന്നാവശ്യപ്പെട്ട് ഹരജി ഫയല്‍ ചെയ്തത്.
നഗരസഭയിലെ അഞ്ചു ബൂത്തുകളില്‍ അക്രമവും ബൂത്ത് പിടുത്തവുമുണ്ടാകുമെന്നും ഇത് പൗരന്റെ വോട്ടവകാശം വിനിയോഗിക്കാനുള്ള ഭരണഘടനാ ലംഘനമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങളുണ്ടായാല്‍ നേതൃത്വം കൊടുത്തവര്‍ക്കെതിരെ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി യെടുക്കണമെന്നും മോഹനന്‍ ഹരജിയില്‍ ആവശ്യപ്പെട്ടു.
Keywords; Kasaragod-news-nileshwer-municipality-booth-attack-petition-in-high-court
Post a Comment
0 Comments