കോഴിക്കോട്: (www.evisionnews.in) ബാര്‍കോഴക്കേസില്‍ കോടതിയുടെ വിമര്‍ശനമേറ്റ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ പൊലീസിലെ ശിഖണ്ഡിയെന്ന് തുറന്നടിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് മുഖവരയോടെയാണ് പോസ്റ്റ് തുടങ്ങുന്നത്. നിഷ്പക്ഷന്‍, നീതിമാന്‍, സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങാത്തവന്‍, എന്നൊക്കെയുള്ള വിശേഷണങ്ങള്‍ നമ്മുടെ മാധ്യമങ്ങള്‍ അദ്ദേഹത്തിനു വെറുതെ ചാര്‍ത്തിക്കൊടുത്തതാണ്. സാധാരണ കള്ളന്മാരെ പിടിക്കാനും കൊലക്കേസുകള്‍ തെളിയിക്കാനും അദ്ദേഹത്തിനു നല്ല സാമര്‍ത്ഥ്യമുണ്ടെന്നു ഞാന്‍ സമ്മതിക്കുന്നു. അതേതു പോലീസുകാരനാണ് കഴിയാത്തതെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു.
രാഷ്ട്രീയ സമ്മര്‍ദ്ദമുള്ള കേസുകളില്‍, ഭരണകൂടങ്ങള്‍ കൈകടത്തുന്ന കേസുകളില്‍ ഒരാളെങ്ങനെ പെരുമാറുന്നു എന്നതാണ് പ്രധാനം. ഇടതു മുന്നണി ഭരിക്കുമ്പോഴും വലതു മുന്നണി ഭരിക്കുമ്പോഴും ഈ നീതിമാന്‍ അത്തരം സമ്മര്‍ദ്ദങ്ങള്‍ക്കു വഴിപ്പെട്ടിട്ടുണ്ട് എന്നാണ് ചരിത്രം നമ്മോടു പറയുന്നതെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു.
പോള്‍ മുത്തൂറ്റ് കൊലക്കേസില്‍ കൊല്ലന്റെ ആലയില്‍ പോയി ഉണ്ടാക്കിയെടുത്ത 'ട ' കത്തിയുമായി ഇദ്ദേഹം വാര്‍ത്താസമ്മേളനം നടത്തിയതോര്‍മ്മയില്ലേ. കത്തി ഒറിജിനല്‍ ആയിരുന്നില്ലെന്ന് പിന്നീട് സി ബി ഐ കണ്ടെത്തി. ടി. പി. ചന്ദ്രേശേഖരന്‍ കൊലക്കേസില്‍ ഏതു ഉന്നതനെയാണ് ഇയാള്‍ പിടികൂടിയത്. ഐസ് ക്രീം പാര്‍ലര്‍ അട്ടിമറി കേസില്‍ വി. എസ് ആവശ്യപ്പെട്ടിട്ടും കേസ് ഡയറി കൈ മാറാതെയും മര്യാദയ്ക്കു അന്വേഷിക്കാതെയും അത് കുളമാക്കിയില്ലേ.
സുരേന്ദ്രന്‍ ചോദിക്കുന്നു.ഭരത് ഭൂഷണ്‍ കേസും കെ ബാബുവിനെതിരെയുളള ബാര്‍കോഴക്കേസും തകര്‍ത്തത് വിന്‍സന്‍ എം പോളാണെന്ന് കെ സുരേന്ദ്രന്‍ പറയുന്നു. ഇപ്പോള്‍ കെ എം മാണിയെ രക്ഷിക്കാന്‍ എന്തെല്ലാം കളികളാണ് വിജിലന്‍സ് ഡയറക്റ്റര്‍ സ്ഥാനത്തിരുന്ന് ഇയാള്‍ കളിച്ചത്. എന്നിട്ട് പിരിയാന്‍ ഒരുമാസം മാത്രം ബാക്കി നില്‍ക്കെ മനസാക്ഷിയും ധാര്‍മ്മികതയും പത്രക്കാരെ വിളിച്ചു വരുത്തി വിളമ്പുന്നത് കണ്ടപ്പോഴാണ് ഇത്രയെങ്കിലും എഴുതണമെന്നു തോന്നിയതെന്നും സുരേന്ദ്രന്‍ പറയുന്നു.
keywords: vinsan-pole-susrendran-face-book
Post a Comment
0 Comments