കാസര്‍കോട്: (www.evisionnews.in) കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ഫുട്‌ബോള്‍ കളത്തില്‍ മിന്നിത്തിളങ്ങുന്ന റാഫിയുടെ കളി കാണാന്‍ നായന്‍മാര്‍മൂലയിലെ ആരാധക സംഘമായ കാസ്രോട്ടെ പുള്ളോ കൊച്ചിയിലേക്ക് യാത്ര തിരിക്കുന്നു.
ശനിയാഴ്ച രാത്രി നടക്കുന്ന മത്സരം കാണാന്‍ നായന്‍മാര്‍മൂല നാസ്‌ക് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അമ്പതംഗ റാഫിയുടെ ആരാധക സംഘമാണ് പ്രത്യേക ബസ്സില്‍ കൊച്ചിയിലേക്ക് വെള്ളിയാഴ്ച രാത്രി യാത്ര തിരിക്കുന്നത്. ക്ലബ്ബ് ഭാരവാഹികളായ എന്‍ എം ഹാരിസ്, കലന്തര്‍ സാബിത്ത്, മുഹമ്മദ് റമീസ്, ശിഹാബ് മാസ്റ്റര്‍ എന്നിവരാണ് കാസ്രോട്ടെ പുള്ളോരെ കൊച്ചിയിലേക്ക് നയിക്കുന്നത്.
keywords: kasaragod-pullo-football-to-kochin-rafi-fans
Post a Comment
0 Comments