Type Here to Get Search Results !

Bottom Ad

കുട്ടികളെ ബലാത്സംഗത്തിനിരയാക്കുന്നവര്‍ മൃഗങ്ങളാണെന്ന് സുപ്രീം കോടതി


ന്യൂഡല്‍ഹി: (www.evisionnews.in) കുട്ടികള്‍ക്കെതെിരെ ലൈഗികാതിക്രമം കാണിക്കുന്നവര്‍ മൃഗങ്ങളാണെന്ന് സുപ്രീം കോടതി. ഇവര്‍ യാതൊരു ദയയും അര്‍ഹിയ്ക്കുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. 

2010ല്‍ ഹിമാചല്‍പ്രദേശില്‍ പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പത്ത് വര്‍ഷം തടവിന് ശിക്ഷിയ്ക്കപ്പെട്ട കുല്‍ദീപ് കുമാറിന്റെ ശിക്ഷ ശരിവച്ചുകൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യം അഭിപ്രായപ്പെട്ടത്.

ചീഫ് ജസ്റ്റിസ് എച്ച്.എല്‍.ദത്തു, ജസ്റ്റിസ് അമിതാവ് റോയ് എന്നിവരടങ്ങിയ ബഞ്ചാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്. 

ചെറിയ പെണ്‍കുട്ടികളെ പോലും ഇത്തരത്തില്‍ ഇരയാക്കുന്നവര്‍ കോടതിയില്‍ നിന്ന് ഒരു തരത്തിലുള്ള ദയയും പ്രതീക്ഷിക്കേണ്ടെന്ന് കോടതി വ്യക്തമാക്കി. കുട്ടികളെ ബലാത്സംഗം ചെയ്യുന്നവരുടെ ലൈംഗികശേഷി ഇല്ലാതാക്കുന്നതിനായുള്ള നിയമത്തെപ്പറ്റി ആലോചിയ്ക്കാന്‍ മദ്രാസ് ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് സുപ്രിംകോടതിയുടെ ഈ പരാമര്‍ശം.

keywords: suprime-court-student-rape-is-animal







Tags

Post a Comment

0 Comments

Top Post Ad

Below Post Ad