Type Here to Get Search Results !

Bottom Ad

ഷൂരിക്കും മതിയായി; നരേന്ദ്ര മോദി ഉറങ്ങുന്ന ആമ


ന്യൂഡല്‍ഹി: (www.evisionnews.in) വാജ്‌പേയ് മന്ത്രിസഭയില്‍ വിറ്റഴിക്കല്‍ വകുപ്പ് മന്ത്രിയും ഇന്ത്യയിലെ പ്രമുഖ പത്രാധിപനുമായിരുന്ന അരുണ്‍ ഷൂരിക്കും നരേന്ദ്ര മോദി സര്‍ക്കാരിനെ മതിയായി. കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രത്യക്ഷപ്പെട്ട ഷൂരിയുടെ നിലപാട് തലസ്ഥാനത്തെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ പുതിയ ചര്‍ക്ക് തുടക്കമിട്ടു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നയങ്ങള്‍ പിന്തുടരുന്ന മോദി സര്‍ക്കാരിന്റെ അജണ്ടയില്‍ പശൂ കൂടി കടന്നുവന്നു എന്നതാണ് ആകെക്കൂടി കാണുന്ന പുതിയ നയം. ബി ജെ പി സര്‍ക്കാരിന്റെ സാമ്പത്തികനയം മാധ്യമങ്ങളിലെ തലക്കെട്ടുകള്‍ക്കു വേണ്ടി മാത്രമാണെന്ന് ഷൂരി കുറ്റപ്പെടുത്തി. 

'അധികാരം പ്രധാനമന്ത്രിയുടെ ഓഫിസില്‍ ഇത്രയധികം കേന്ദ്രീകരിച്ച കാലം ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. പക്ഷെ, ഇത്രയും ദുര്‍ബലമായ പി.എം. ഓഫിസും ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്നാണ് ഞാന്‍ കരുതുന്നത്. ജനങ്ങള്‍ ഇപ്പോള്‍ ഡോക്ടര്‍ സാഹിബിനെ(ഡോ. മന്‍മോഹന്‍ സിംഗ്) ഓര്‍ത്തു തുടങ്ങിയിട്ടുണ്ട്.'
'നികുതി മേഖലയില്‍ ഒരു മാറ്റവും ഇതുവരെ ഉണ്ടായിട്ടില്ല. ബാങ്കിംഗ് പരിഷ്‌കാരം ഒരു കാരണവുമില്ലാതെ ഒന്നര വര്‍ഷം നീട്ടിക്കൊണ്ടു പോയി. ആമയോടാണ് ഈ സര്‍ക്കാരിനെ ഉപമിക്കാനാവുക. അതും ഉറങ്ങിക്കിടക്കുന്ന ആമയോട്. പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്ന വ്യവസായികള്‍ സത്യം പറയുന്നില്ല. എന്താണ് സംഭവിക്കുന്നതെന്ന് അദ്ഭുതപ്പെടുന്ന അവര്‍ എന്തെങ്കിലും ചെയ്യൂ എന്ന് അപേക്ഷിക്കുക മാത്രമാണു ചെയ്യുന്നത്. എന്നിട്ട് പുറത്തുവന്ന് പത്തില്‍ ഒമ്പതു മാര്‍ക്ക് സര്‍ക്കാരിനു നല്‍കുകയും ചെയ്യും.'

ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് ടി.എന്‍. നൈനാന്‍ എഴുതിയ 'ടേണ്‍ ഓഫ് ദി ടോര്‍ട്ടോയിസ്' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു വാജ്‌പേയി മന്ത്രിസഭയില്‍ മുന്‍നിര മന്ത്രിയായിരുന്ന അരുണ്‍ ഷൂരിയുടെ വിമര്‍ശനം. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍, മുന്‍ വിദേശകാര്യ സെക്രട്ടറി ശ്യാം സരണ്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

keywords: arun-shuri-against-modi-sarkar
Tags

Post a Comment

0 Comments

Top Post Ad

Below Post Ad