Type Here to Get Search Results !

Bottom Ad

സി പി എമ്മുമായി സഖ്യത്തിനില്ലെന്ന് പറയാനാകില്ല: കുഞ്ഞാലിക്കുട്ടി


മലപ്പുറം: (www.evisionnews.in) സിപിഎമ്മുമായി മുസ്ലിംലീഗിന് സഖ്യത്തിനില്ലെന്ന് പറയാനാകില്ലെന്ന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ലീഗിന് നിലവില്‍ സി പി എമ്മുമായി രാഷ്ട്രീയ സഖ്യമില്ല. അക്കാര്യം ഇപ്പോള്‍ അജണ്ടയിലുമില്ല. കല്‍പാന്തകാലത്തോളം സി പി എമ്മുമായി സഖ്യമുണ്ടാകില്ലെ എന്ന ചോദ്യങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യവുമില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

സി പി എമ്മുമായി ഒരിക്കലും സഖ്യമുണ്ടാക്കില്ലെന്ന് തീര്‍ത്തുപറയാനാകുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് യു ഡി എഫും മുസ്ലിം ലീഗും വന്‍ മുന്നേറ്റമുണ്ടാക്കും. ചില സ്ഥലങ്ങളില്‍ കോണ്‍ഗ്രസുമായി തര്‍ക്കവും മത്സരവും തുടരുന്നുണ്ട്. മലപ്പുറത്ത് മുസ്ലിംലീഗിന് കുഴപ്പങ്ങളൊന്നുമുണ്ടാകില്ലെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു.

keywords: cpm-muslim-league-kunhalikutti-no-alliance-plan
Tags

Post a Comment

0 Comments

Top Post Ad

Below Post Ad