Type Here to Get Search Results !

Bottom Ad

യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു: മൂന്ന് പേര്‍ക്കെതിരെ കേസ്

ചീമേനി : (www.evisionnews.in) യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതിന് മൂന്ന് പേര്‍ക്കെതിരെ ചീമേനി പോലീസ് കേസെടുത്തു. പിലാന്തോളിയിലെ രവീന്ദ്ര(49)നെ മര്‍ദ്ദിച്ചതിന് ചുമട്ടുതൊഴിലാളികളായ ശ്രീനിവാസന്‍, ഭാസ്‌കരന്‍, വിനോദ് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം ചീമേനി പട്ടോളിയിലാണ് സംഭവം. 

പറമ്പില്‍ നിന്ന് മുറിച്ച മരം ലോറിയില്‍ കയറ്റാന്‍ ചുമട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഞായറാഴ്ചയായതിനാല്‍ ജോലി ചെയ്യില്ലെന്ന് അറിയിച്ചതിനാല്‍ കിട്ടിയെ ആളുകളെ കൂട്ടി രവീന്ദ്രന്‍ മരം കയറ്റാന്‍ തുടങ്ങി. ഇത് തടയാന്‍ ചെന്നതിനെ ചോദ്യം ചെയ്തപ്പോള്‍ മര്‍ദ്ദിക്കുകയായിരുന്നു.


Keywords: kasaragod-news-lorry-attack-man-by-three-case-regd-cheemeni -police

Post a Comment

0 Comments

Top Post Ad

Below Post Ad