മഞ്ചേശ്വരം: (www.evisionnews.in) പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന്റെ പേരില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ അഞ്ച് ലീഗ് പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍നിന്ന് മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി സസ്‌പെന്റ് ചെയ്തു.
യു.ഡി.എഫിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട പ്രശ്‌നത്തെത്തുടര്‍ന്ന് മഞ്ചേശ്വരം ഗ്രാമപ്പഞ്ചായത്തിലെ 15ാം വാര്‍ഡ് ഗുഡ്ഡക്കേരിയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിക്കെതിരെ വിമതനായി മത്സരിക്കുന്ന യൂത്ത് ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അബ്ദുള്ള ഗുഡ്ഡക്കേരി, ഒളയം വാര്‍ഡില്‍നിന്ന് വിമതയായി മത്സരിക്കുന്ന മംഗല്‍പാടി പഞ്ചായത്ത് വികസന സമിതി ചെയര്‍പേഴ്‌സണ്‍ കുബ്‌റ മുഹമ്മദ്കുഞ്ഞി, ഭര്‍ത്താവ് മുഹമ്മദ് കുഞ്ഞി, പൈവളിഗെ പഞ്ചായത്തിലെ കുഞ്ഞലീമ, പുത്തിഗെ പഞ്ചായത്തിലെ ഇ.കെ.മുഹമ്മദ്കുഞ്ഞി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്
keywords: muslim-league-suspension-5-election

Post a Comment
0 Comments