നെയ്യാറ്റിന്‍കര: (www.evisionnews.in) ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. മാരായമുട്ടം പറയ്‌ക്കോട്ടുകോണത്ത് കുളത്താമല്‍ സ്വദേശി ദീപുവിനാണ് (38) വെട്ടേറ്റത്. തലയ്ക്കും ചെവിയിലും മുതുകിലുമായി എട്ടോളം വെട്ടേറ്റുകളേറ്റ ദീപുവിനെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍പ്രവേശിപ്പിച്ചു. വെട്ടേറ്റ് തലയോട്ടിക്ക് പൊട്ടല്‍ സംഭവിച്ച യുവാവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.
തിങ്കളാഴ്ച രാത്രി 9 മണിയോടെ മാരായമുട്ടം പറയ്‌ക്കോട്ടുകോണത്തെ ബി.ജെ.പി ഇലക്ഷന്‍ കമ്മിറ്റി ഓഫീസിനുള്ളിലായിരുന്നു സംഭവം. ബൂത്ത് ഓഫീസിലേക്ക് തള്ളിക്കയറിയ മൂന്നംഗ അക്രമിസംഘമാണ് ദീപുവിനെ വെട്ടിവീഴ്ത്തിയത്. കുളത്താമല്‍ വാര്‍ഡ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ രാജനുമായി ബൂത്ത് ഓഫീസില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അക്രമിസംഘത്തിലൊരാള്‍ പിന്‍വശത്തുകൂടി ഓഫീസിലെത്തി ദീപുവിന്റെ ഷര്‍ട്ടില്‍ കുത്തിപിടിച്ചു.
കൈ തട്ടിമാറ്റിയ ദീപു ഇത് ചോദ്യം ചെയ്യുന്നതിനിടെ മറ്റ് രണ്ടുപേര്‍കൂടി ഓഫീസിനുള്ളിലേക്ക് കടന്നുവരികയും ഒപ്പമുണ്ടായിരുന്നവരെ വിരട്ടിഓടിച്ചശേഷം കൈയില്‍ കരുതിയിരുന്ന വടിവാളുപയോഗിച്ച് ദീപുവിനെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. തലയ്ക്കും മുതുകിലും ആഴത്തില്‍ വെട്ടേറ്റ ദീപു സ്ഥലത്ത് തളര്‍ന്നുവീണു. ഉടന്‍ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം മെഡിക്കല്‍കോളേജിലേക്ക് മാറ്റി.
keywords: bjp-neyyatinkara-election-committee-office-attack

Post a Comment
0 Comments