ബദിയടുക്ക:(www.evisionnews.in) നാരമ്പാടി സ്വദേശിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നാരമ്പാടി പുളിത്തടി കൊരക്കാന സ്വദേശി ബദിയടുക്ക ബോളുകട്ടയില്‍ താമസക്കാരനുമായ ചന്ദ്രശേഖര റൈ (55)യാണ് മരിച്ചത്. അവിവാഹിതനായ ചന്ദ്രശേഖര അമ്മ സീതക്കൊപ്പമാണ് താമസിക്കുന്നത്.
ശനിയാഴ്ച പുലര്‍ച്ചെ പ്രഭാത നടത്തത്തിന് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. രാവിലെ 10 മണിയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിക്കുന്നതിനിടെയാണ് വീടിന് അരികെയുള്ള പറമ്പിലെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. 23 വര്‍ഷത്തോളം ദുബൈയില്‍ ജോലി ചെയ്തിരുന്നു. ഒരു വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്.
പരേതനായ ശ്യാംപ്പണ്ണ റൈയുടെ മകനാണ്. സഹോദരങ്ങള്‍: മധുകരറൈ, രാമണ്ണറൈ, ജഗന്നാഥ, അശോക, ലക്ഷ്മി, പത്മാവതി, ശശികല. ബദിയടുക്ക പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
keywords: suicide-house-walking-morning
Post a Comment
0 Comments