Type Here to Get Search Results !

Bottom Ad

മലപ്പുറത്തെ ഗ്യാസ് ഏജന്‍സി ഉടമയുടെ കൊല: പിന്നില്‍ ഭാര്യ, പ്രതി വലയില്‍


മലപ്പുറം (www.evisionnews.in): വളാഞ്ചേരിയിലെ ഗ്യാസ് ഏജന്‍സി ഉടമ വിനോദിന്റെ കൊലപാതക കേസില്‍ പ്രതി യൂസഫ് കൊച്ചിയില്‍ പോലീസ് വലയിലായി. വിനോദിന്റെ കുടുംബസുഹൃത്താണ് പ്രതി യൂസഫ്. കൊലയില്‍ ഭാര്യ ജ്യോതിക്കും പങ്കുണ്ടെന്ന് പോലീസ് അറിയിച്ചു. കൊലയ്ക്ക് സഹായിച്ചാല്‍ ഫ്‌ളാറ്റ് നല്‍കാമെന്ന് ജ്യോതി വാഗ്ദാനം ചെയ്തിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയിലുള്ള ജ്യോതിപോലീസ് നിരീക്ഷണത്തിലാണ്. ജ്യോതിക്ക് ഇറ്റാലിയന്‍ പൗരത്വമാണുള്ളത്. 

കുടുംബവഴക്കാണ് കൊലപാതകത്തിനു പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വിനോദിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഇതില്‍ ഒരു കുട്ടിയുണ്ട്. ഇവര്‍ രണ്ടാമതും ഗര്‍ഭിണിയുമാണ്. ഇതാണ് കുടുംബ വഴക്കിലേത്തിച്ച പ്രശ്‌നം. ഇതേത്തുടര്‍ന്ന് ജ്യോതിയുടെ നിര്‍ദേശപ്രകാരമാണ് കൊച്ചിയില്‍ വച്ച് പരിചയമുള്ള യൂസഫ് വീട്ടില്‍ വരുന്നത്. രാത്രി ഏഴുമണിയോടെ വളാഞ്ചേരിയിലെത്തിയ യൂസഫിനെ ജ്യോതി വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ കാത്തിരുന്ന യൂസഫ് ഒന്നരയോടുകൂടി കൃത്യം നിര്‍വഹിച്ച് രക്ഷപെട്ടു. ഇറ്റാലിയന്‍ പൗരത്വമുള്ള ജ്യോതി പിടിയിലായില്ലെങ്കില്‍ അവിടേക്ക് കടക്കാമെന്നാണ് കരുതിയിരുന്നത്. 


വെള്ളിയാഴ്ച രാവിലെയാണ് വളാഞ്ചേരി വെണ്ടല്ലൂര്‍ വീട്ടില്‍ താമസിക്കുന്ന ഇടപ്പള്ളി സ്വദേശി വിനോദി (54)നെ വെട്ടേറ്റു മരിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. വാടകവീട്ടിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് അക്രമികള്‍ വിനോദ്കുമാറിനെ തലങ്ങും വിലങ്ങും വെട്ടിയത് 38 തവണയാണ്. മൃതദേഹത്തില്‍ വസ്ത്രങ്ങളൊന്നുംതന്നെ ഇല്ലായിരുന്നു. മൂര്‍ച്ചയുള്ള ബ്ലേഡ്‌കൊണ്ടാണ് ജ്യോതിയുടെ കഴുത്തില്‍ പരുക്കേല്‍പ്പിച്ചിട്ടുള്ളതെന്നു പോലീസ് പറഞ്ഞു. സംഭവം നടന്ന് ഒമ്പതു മണിക്കൂറിനു ശേഷമാണു കൊല പുറംലോകമറിയുന്നത്.


Keywords: Kerala-malappuram-news-agency-italian-murder-family-problem

Post a Comment

0 Comments

Top Post Ad

Below Post Ad