Type Here to Get Search Results !

Bottom Ad

മണിപ്പാല്‍ കൂട്ടബലാല്‍സംഗം: രാജ്യം കാതോര്‍ക്കുന്ന വിധി 15ന്


മണിപ്പാല്‍ (www.evisionnews.in): തിരുവനന്തപുരം സ്വദേശിനിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാല്‍സംഗത്തിനിരയാക്കിയ കോളിളക്കം സൃഷ്ടിച്ച മണിപ്പാല്‍ കൂട്ടബലാല്‍സംഗ കേസില്‍ ഉഡുപ്പി ജില്ലാ സെഷന്‍സ് കോടതി ഒക്‌ടോബര്‍ 15ന് വിധിപറയും.

2013 ജൂണ്‍ 20ന് അര്‍ധ രാത്രിയോടെയായിരുന്നു മണിപ്പാല്‍ കാമ്പസിനെയും നാടിനെയും നടുക്കിയ സംഭവം നടന്നത്. സര്‍വകലാശാല ലൈബ്രറിയില്‍ നിന്ന് താമസസ്ഥലത്തേക്ക് പോകുമ്പോഴാണ് മലയാളി വിദ്യാര്‍ത്ഥിനിയെ മൂന്നംഗ സംഘം ഓട്ടോയില്‍ തട്ടിക്കൊണ്ടു പോയി വിജനമായ സ്ഥലത്ത് വെച്ച് ബലാല്‍സംഗത്തിനിരയാക്കിയത്.

കേസില്‍ യോഗേഷ് പൂജാരി, ഹരിപ്രസാദ്, ആനന്ദ് എന്നിവരും യോഗേഷിന്റെ സഹോദരന്‍ ബാലചന്ദ്രയും ഹരിപ്രസാദിന്റെ സഹോദരന്‍ ഹരീന്ദ്രയും പ്രതികളാണ്. സംഭവത്തിന് ശേഷം അറസ്റ്റ് ഭയന്ന് പ്രതിയായ യോഗേഷ് പൂജാരി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടയില്‍ യോഗേഷ് പോലീസ് ഐജി പ്രതാപ് റെഡ്ഡിയെ ഫോണില്‍ വിളിച്ച് കുറ്റസമ്മതം നടത്തിയതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്. ഇതോടെ മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്യാന്‍ എളുുപ്പമായി. കേസിലെ മറ്റൊരുപ്രതി ആനന്ദും ആത്മഹത്യക്ക് ശ്രമിക്കുന്നതിനിടയിലാണ് പിടിയിലയത്.

ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ചിക്ക്മംഗളുരു, ഉഡുപ്പി ജില്ലയിലേയും മംഗളൂരു സിറ്റി പോലീസും കേസന്വേഷണത്തില്‍ മുഖ്യ പങ്ക്‌വഹിച്ചു. 2013 ആഗസ്ത് 22 ന് 650 പേജ് വക്കുന്ന കുറ്റ പത്രം കോടതിയില്‍ സമര്‍പ്പിച്ചു. മൊത്തം 108 സാക്ഷികളുണ്ട്. 2014 ജനുവരി ആറിന് വിചാരണ തുടങ്ങി.

2012 ഡിസംബര്‍ 16ന് ഡല്‍ഹിയില്‍ നടന്ന കൂട്ട ബലാല്‍സംഗക്കേസില്‍ 2013 ല്‍ വിധിവന്നശേഷം ലൈംഗികാതിക്രമ കുറ്റകൃത്യത്തില്‍ രാജ്യം കാതോര്‍ക്കുന്ന സുപ്രധാന വിധിയായിരിക്കും മണിപ്പാല്‍ കൂട്ടബലാല്‍സംഗ കേസില്‍ 15 ന് കോടതി പുറപ്പെടുവിക്കാനിരിക്കുന്നത്.

Keywords: Karnataka-kerala-case-uduppi-delhi-news-police

Post a Comment

0 Comments

Top Post Ad

Below Post Ad