Type Here to Get Search Results !

Bottom Ad

സ്മൃതി ഇറാനിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് എം.ബി.എ വിദ്യാര്‍ത്ഥി


ശ്രീനഗര്‍: (www.evisionnews.in) കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയില്‍ നിന്ന് എം.ബി.എ ബിരുദം സ്വീകരിക്കാന്‍ താന്‍ തയ്യാറല്ലെന്ന് വിദ്യാര്‍ത്ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ്. 
രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയിലും അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റത്തിലും പ്രതിഷേധിച്ചാണ് വിദ്യാര്‍ത്ഥിയുടെ തീരുമാനം. കശ്മീരിലെ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയിലെ ആദ്യ എം.ബി.എ ബിരുദദാന ചടങ്ങിനെക്കുറിച്ചാണ് വിദ്യാര്‍ത്ഥിയുടെ പ്രതികരണം.

വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം എം.ബി.എ ബിരുദം ലഭിക്കുകയെന്നത് വിലമതിപ്പുള്ള അവാര്‍ഡിന് തുല്യമാണ്. എന്നാല്‍ ഒക്ടോബര്‍ 19ന് നടക്കുന്ന ചടങ്ങില്‍ സമീര്‍ ഗോജ്‌വാരി എന്ന ഞാന്‍ സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കില്ലെന്ന് ഗോജ്‌വാരി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നതില്‍ പ്രതിഷേധിച്ച് 41 എഴുത്തുകാര്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ തിരിച്ചുനല്‍കി. ഈ സമയത്ത് സര്‍വ്വകാലാശാലയുടെ ആദ്യ കോണ്‍വൊക്കേഷന് സമൃതി ഇറാനിയെ ക്ഷണിച്ചതായിട്ടാണ് അറിയുന്നതെന്നും സമീര്‍ തന്റെ പോസ്റ്റില്‍ വ്യക്തമാക്കി.

keywords: smriti-irani-mba-student-reject-certificate

Tags

Post a Comment

0 Comments

Top Post Ad

Below Post Ad