ഹുബ്ബള്ളി: (www.evisionnews.in) കന്നുകാലികളെ കടത്തുകയായിരുന്ന ട്രക്ക് ഡ്രൈവറെ സായുധരായ ബജരംഗ്ദള്‍ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. അക്രമം പകര്‍ത്തുകയായിരുന്ന പ്രാദേശിക ന്യൂസ് ചാനല്‍ ക്യാമറാമാനും മര്‍ദ്ദനമേറ്റു. ഹുബ്ബള്ളി ടൗണിലെ കിത്തൂര്‍ ചെന്നമ്മ സര്‍ക്കിളില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം.
നഗരത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. കന്നുകാലികളെ അറവുശാലകളിലേക്ക് അനധികൃതമായി കടത്തുന്നുവെന്നാരോപിച്ചാണ് ട്രക്ക് തടഞ്ഞത്. വാര്‍ത്ത പരന്നതോടെ കൂടുതല്‍ പേര്‍ സംഘം ചേര്‍ന്നെത്തി ടൗണില്‍ പരക്കെ അക്രമം അഴിച്ചുവിടുകയായിരുന്നു. പോലീസെത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്.
keywords: cow-items-hubballi-attack-driver-smuggle

Post a Comment
0 Comments