മുംബൈ: (www.evisionnews.in) പാകിസ്ഥാനി സ്വദേശിയായ മുസ്ലീമെന്നാരോപിച്ച് മലയാളി യുവാവിന് മുംബൈയില്‍ പൊലീസിന്റെ ക്രൂരമര്‍ദനം. ചാവക്കാട് തിരുവത്ര തെരുവത്ത് വീട്ടില്‍ നസീറിന്റെ മകന്‍ ആസിഫ് ബഷീറിനാണ് മര്‍ദ്ദനമേറ്റത്. ശനിയാഴ്ച ബാന്ദ്രയില്‍ വച്ചാണ് സംഭവം.
വസ്ത്ര വ്യാപാരവുമായി ബന്ധപ്പെട്ട് ബാന്ദ്രയില്‍ ബന്ധുക്കളുടെ കൂടെയാണ് ആസിഫ് താമസിക്കുന്നത്. ആസിഫും സുഹൃത്തും ബന്ധുവിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ ഇവരുടെ ബൈക്കിന് മുന്നിലേക്ക് രണ്ടു മദ്യപന്‍മാര്‍ വീണു. ഇവരെ പിടിച്ചുമാറ്റുന്നതിനിടെ പൊലീസ് എത്തി ആസിഫിനെയും സുഹൃത്തിനെയും സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. ശേഷം വീട്ടുകാരെ ഉള്‍പ്പെടെ അസഭ്യം വിളിച്ചപ്പോള്‍ ആസിഫ് എതിര്‍ത്ത് സംസാരിച്ചെന്നും തുടര്‍ന്ന് പാകിസ്ഥാനി മുസ്ലീം എന്നാരോപിച്ച് ആസിഫിനെ തല്ലിച്ചതച്ചതെന്നും ബന്ധുക്കള്‍ പറയുന്നു.
മര്‍ദനത്തില്‍ ഗുരുതര പരുക്കേറ്റ ആസിഫിനെ ആശുപത്രിയിലെത്തിക്കാനോ കേസെടുക്കാനോ ബാന്ദ്ര പൊലീസ് തയ്യാറായില്ലെന്നും ഇവര്‍ ആരോപിക്കുന്നു. രാവിലെ പത്ത് മണിയോടെയാണ് ഇവരെ സ്റ്റേഷനില്‍ നിന്ന് വിട്ടയച്ചത്.
keywords: mumbai-mlayali-fellow-police-attack

Post a Comment
0 Comments