മംഗളൂരു: (www.evisionnews.in) കസ്റ്റംസിന്റെ പരിശോധനയെ കബളിപ്പിച്ച് വിമാനത്താവളത്തില്‍ നിന്ന് പുറത്ത് കടന്ന രണ്ട് മലയാളി യുവാക്കളെ 30 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണവുമായി മംഗളൂരു വിമാനത്താവള പരിസരത്തുനിന്ന് അറസ്റ്റുചെയ്തു.
അബ്ദുല്‍ ലത്തീഫ്(23), ഫസല്‍ റഹിമാന്‍ എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച രാവിലെ ബജ്‌പെ എയര്‍പോര്‍ട്ടിലാണ് സ്വര്‍ണ്ണവേട്ട നടന്നത്.
ദുബായില്‍നിന്നാണ് ഇരുവരും ബജ്‌പെ വിമാനമിറങ്ങിയത്. വിമാനത്താവളത്തിനുള്ളില്‍ നിന്ന് തന്ത്രപരമായി പുറത്തിറങ്ങിയ ഇരുവരുടെയും പെരുമാറ്റത്തില്‍ സംശയം തോന്നി കസ്റ്റംസ് അധികൃതര്‍ വീണ്ടും ലഗേജ് തുറന്ന് പരിശോധിച്ചപ്പോഴാണ് മിക്‌സര്‍ ഗ്രൈന്ററില്‍ ഒഴിപ്പിച്ച സ്വര്‍ണ്ണം പിടിച്ചെടുത്തത്. പ്രതികളെ കോടതി റിമാന്റ് ചെയ്തു.
keywords: manglore-30-lakh-gold-arrest-capture

Post a Comment
0 Comments