കാസര്‍കോട്:(www.evisionnews.in) പ്രവര്‍ത്തകരുടെയും നേതൃത്വത്തിന്റെയും സമര്‍ദ്ദങ്ങള്‍ക്ക് എ.അ്ബ്ദുല്‍ റഹ്മാന്‍ വഴങ്ങി. പുതുമുഖങ്ങള്‍ക്ക് അവസരമൊരുക്കുവാന്‍ വേണ്ടി മത്സര രംഗത്തുനിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ച എ.അബ്ദുല്‍ റഹ്മാന്‍ കാസര്‍കോട് നഗരസഭയിലെ ഫോര്‍ട്ട് റോഡ് വാര്‍ഡില്‍ നിന്ന് ജനവിധി തേടും. ഭരണ രംഗത്ത് കഴിവു തെളിയിച്ച അബ്ദുല്‍ റഹ്മാനെ പോലുള്ളവര്‍ മാറി നില്‍ക്കുന്നത് നഗരസഭ ഭരണത്തിന് ക്ഷീണമാകുമെന്ന പാര്‍ട്ടി കണക്കുകൂട്ടലുകള്‍ക്കൊടുവിലാണ് മത്സര രംഗത്ത് ഉണ്ടാവണമെന്ന് അബ്ദുല്‍ റഹ്മാനോട് പാര്‍ട്ടി ശക്തമായി ആവശ്യപ്പെട്ടത്. ദീര്‍ഘനേരത്തെ ചര്‍ച്ചകള്‍ക്കും പ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ക്കുമൊടുവിലാണ് അദ്ദേഹം സമ്മതം മൂളിയത്.
അതിനിടെ കാസര്‍കോട് നഗരസഭയിലെ മുസ്ലിം ലീഗിന്റെ അന്തിമ ലിസ്റ്റു പുറത്തുവന്നു. എ്ന്നാല്‍ ടി.ഇ.അബ്ദുല്ല പിന്മാറിയ തളങ്കര പടിഞ്ഞാര്‍ വാര്ഡ്ില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുന്നു. സ്ഥാനാര്‍ത്ഥികളും വാര്‍ഡും ഇപ്രകാരം. എല്‍എ.മഹ്മൂദ് ഹാജി(ചാലക്കുന്ന്), ഡോ.ആയിഷത്ത് ഷെല്‍വാന(ജദീദ് റോഡ്), ബീഫാത്തിമ ഇബ്രാഹിം(കൊല്ലമ്പാടി)
ബെദിര ഹമീദ് ബെദിര, തുരുത്തി സമീറ റസ്സാഖ്, ചാല മുംതാസ് അബൂബക്കര്‍, തച്ചക്കാട് ഹസീന ഹമീദ്, ഹന്നമൂല നജ്മുന്നീസ, പള്ളിക്കാല്‍ വിഎം മുനീര്‍, തെരുവത്ത് വിശ്വനാഥന്‍, കാസിലേന്‍ സഫിയ മൊയ്തീന്‍, ബാങ്കോട് ഹര്‍ഷാന മൊയ്തീന്‍, തളങ്കര കണ്ടത്തില്‍ ഫര്‍സാന, കെകെ പുറം പികെ നസീറ, ദീനാര്‍ റംസീന റിയാസ്, തായലങ്ങാടി ശമീമ മുജീബ്, നെല്ലിക്കുന്ന് ശിഹാന ഹനീഫ്, പള്ളം അബ്ബാസ് ബീഗം
keywords : kasragod-pressure-stu-abdhul-rahman-election-muncipality

Post a Comment
0 Comments