ബോവിക്കാനം:(www.evisionnews.in) വിവാദമായ വ്യാജ പട്ടയത്തിനെതിരെ പ്രതികരിച്ചതിന് മുസ്്‌ലിം ലീഗ് നേതാവ് കെ.ബി മുഹമ്മദ് കുഞ്ഞിക്കെതിരെ ലീഗ് നേതൃത്വത്തെ ഉപയോഗിച്ച് മാഫിയകള്‍ പ്രതികാരം ചെയ്യുന്നു. നേരത്തെ മുസ്്‌ലിംലീഗിന്റെ നേതൃസ്ഥാനത്ത് നിന്ന് അകറ്റിനിര്‍ത്തിയ കെ.ബിക്ക് പഞ്ചായത്തില്‍ സീറ്റ് നിഷേധിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.
വിവാദമായ വ്യാജ പട്ടയനിര്‍മ്മാണത്തെ കുറിച്ച് ഒരു ചാനലിന് കെ.ബി.മുഹമ്മദ് കുഞ്ഞി പ്രതികരണം നല്‍കിയിരുന്നു. വ്യാജ പട്ടയത്തില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കെതിരെയം നടപടിയുണ്ടാവണമെന്നും ഇത് മുസ്്‌ലിംലീഗിന്റെ നിലപാടാണെന്നുമായിരുന്നു യൂത്ത് ലീഗ് മുന്‍ സംസ്ഥാന സെക്രട്ടറിയും മുസ്്‌ലിം ലീഗ് മുന്‍ പഞ്ചായത്ത് സെക്രട്ടറിയുമായ കെ.ബി.മുഹമ്മദ് കുഞ്ഞി പറഞ്ഞത്. ഇത് വ്യാജ പട്ടയത്തില്‍ ഉള്‍പ്പെട്ട പലര്‍ക്കും ദഹിച്ചിരുന്നില്ല. ഇവരാണ് ഉന്നതങ്ങളില്‍ ഇടപ്പെട്ട് കെബിയെ ഒതുക്കാന്‍ ശ്രമിക്കുന്നത്.
മുളിയാര്‍ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലാണ് കെ.ബി.മുഹമ്മദ് കുഞ്ഞി മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുള്ളത്. ഇവിടെ പ്രധാനമായും മൂന്ന് പേരുകളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി, യൂത്ത്‌ലീഗ് നേതാവ് സിദ്ദീഖ് ബോവിക്കാനം എന്നി പേരുകളാണ് മറ്റുള്ളത്. എന്നാല്‍ കെ.ബിയെ ഇല്ലാതാക്കി ഖാലിദ് ബെള്ളിപ്പാടിയെ തന്നെ വീണ്ടും കൊണ്ടുവരാനാണ് ചരടുവലി നടക്കുന്നത്.
വ്യാജ പട്ടയത്തില്‍ പേര് പറയപ്പെടുന്ന മുന്‍ പഞ്ചായത്ത് മുസ്്‌ലിംലീഗ് ഭാരവാഹിയും ഒരു ഉന്നത നേതാവും അടങ്ങുന്ന ലോബിയാണ് കെ.ബിക്കെതിരെ ഊണും ഉറക്കവുമില്ലാതെ കരുക്കള്‍ നീക്കുന്നത്. ചാനല്‍ പ്രതികരണത്തിനെതിരെ ലീഗിന്റെ ഉന്നത നേതാവ് കെ.ബിയെ ശാസിച്ചിരുന്നുവത്രെ. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴുള്ള സീറ്റ് നിഷേധ നീക്കവും.
keywords : land-lords-voice-revenge-muliyar-kb, muhammed,kunji

Post a Comment
0 Comments