കാസര്‍കോട്:(www.evisionnews.in) മേഖലാ പരിധിയില്‍ ജനങ്ങള്‍ക്ക് സൗജന്യ വൈഫൈ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കാന്‍ കേബിള്‍ ടിവി ഓപറേറ്റേര്‍സ് അസോസിയേഷന്‍ കാസര്‍കോട് മേഖല സമ്മേളനം തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ റെയില്‍ വയറിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് കേബിള്‍ ടി വി ഓപ്പറേറ്റര്‍മാര്‍ ഈ പദ്ധതി നടപ്പിലാക്കുക. കാസര്‍കോട് നഗര സഭാ പരിധിക്കകത്തായിരിക്കും ആദ്യഘട്ടം ഇത് യാഥാര്‍ത്ഥ്യമാകുന്നത്. കാസര്‍കോട്, മഞ്ചേശ്വരം താലുക്കുകളിലെ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചായിരിക്കും രണ്ടാം ഘട്ട പ്രവര്‍ത്തനം. ഡിസംബര്‍ അവസാനത്തോടെ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചതിന് ശേഷമായിരിക്കും സൗജന്യ വൈഫൈ ഇന്റര്‍നെറ്റ് പദ്ധതിക്ക് തുടക്കം കുറിക്കുക. ഇതിനുള്ള സങ്കേതിക ജോലികള്‍ ഉടന്‍ ആരംഭിക്കും. ഹൊസങ്കടിയില്‍ നടന്ന പത്താമത് സി ഒ എ കാസര്‍കോട് മേഖലാ സമ്മേളനത്തിലായിരുന്നു ഈ തീരുമാനം
keywords :kasragod-town-muncipality-free-wifi-imternet-cable-operator-association

Post a Comment
0 Comments