പാലക്കാട് :കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണി പിടിയില്‍. കൊല്ലത്ത് പൊലീസുകാരനെ കൊന്ന കേസിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായിരുന്ന ആന്റണിയെ പാലക്കാട് ഗോപാലപുരത്തു വെച്ചാണ് ചൊവ്വാഴ്ച പിടികൂടിയത്. കേരളതമിഴ്‌നാട് അതിര്‍ത്തിയില്‍ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. പുലര്‍ച്ചെയാണ് ഇയാളെ പിടികൂടിയത്. മോഷണം, കൊലപാതകം എന്നിവയുള്‍പ്പടെ ഇരുനൂറിലധികം കുറ്റകൃത്യങ്ങളിലെ പ്രതിയാണ്. ആന്റണി വര്‍ഗ്ഗീസ് എന്നാണ് യഥാര്‍ഥ പേര്.
2012 ജൂണ്‍ 25ന് കൊല്ലം പാരിപ്പള്ളിയില്‍ വാഹനപരിശോധനയ്ക്കിടെ ഒരു വാനില്‍ നിറയെ മാരകായുധങ്ങളുമായി വന്ന ആട് ആന്റണിയെ കസ്റ്റഡിയില്‍ എടുക്കുകയും, ജീപ്പില്‍ കയറ്റുന്നതിനിടയില്‍ എ.എസ്.ഐ. ജോയി, ഡ്രൈവര്‍ മണിയന്‍ പിള്ള എന്നിവരെ കുത്തി രക്ഷപെടുകയായിരുന്നു. കുത്തേറ്റ മണിയന്‍ പിള്ളയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരിച്ചിരുന്നു.
കേരള പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല കുറ്റാന്വേഷണ രീതിയാണിതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇയാളെ പിടികൂടാന്‍ നേതൃത്വം നല്‍കിയ എല്ലാ പൊലീസുകാരെയും അഭിനന്ദിക്കുന്നു. പൊലീസുകാര്‍ക്ക് പാരിതോഷികം നല്‍കും.
keywords : kerala-news-palakkad-nottorias-anthony-arrest

Post a Comment
0 Comments