Type Here to Get Search Results !

Bottom Ad

32 കുപ്പിമദ്യവുമായി അഞ്ചുപേര്‍ അറസ്റ്റില്‍


അമ്പലത്തറ (www.evisionnews.in): കര്‍ണാടകയില്‍ നിന്ന് അനധികൃതമായി കടത്തിയ 32 കുപ്പിമദ്യവുമായി അഞ്ചുപേര്‍ അറസ്റ്റില്‍. കള്ളാറിലെ ഭരതന്‍ (61), അമ്പലത്തറയിലെ വിനോദ് കുമാര്‍ (35), മാമ്പള്ളത്തെ പുത്തരിയന്‍ (65), പോര്‍ക്കളത്തെ ആന്റണി (35), മുക്കുഴിയിലെ കുട്ടപ്പന്‍ (65) എന്നിവരെയാണ് അമ്പത്തറ പോലീസ് അറസ്റ്റുചെയ്തത്.

കള്ളാര്‍, അമ്പലത്തറ, ഏഴാംമൈല്‍ തുടങ്ങിയിടങ്ങളില്‍ അനധികൃത മദ്യക്കടത്തും വില്‍പ്പനയും നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പാറപ്പള്ളിക്കും ഏഴാംമൈലിനു ഇടയില്‍ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് വ്യാപകമായി മദ്യക്കുപ്പികള്‍ പിടികൂടിയത്. തെരഞ്ഞെടുപ്പ് ദിവസങ്ങളില്‍ മദ്യം വിളമ്പാനാണ് അനധികൃതമായി കടത്തിയെതെന്നാണ് സംശയിക്കുന്നത്.


keywords: Kasaragod-news-ambalathara-32-alcohol-seized

Post a Comment

0 Comments

Top Post Ad

Below Post Ad