Type Here to Get Search Results !

Bottom Ad

കൊച്ചിയിലിന്ന് കേരളത്തിന്റെ മഞ്ഞക്കടല്‍ ആര്‍ത്തലയ്ക്കും


കൊച്ചി: (www.evisionnews.in) സുഖകരമല്ലാത്ത സാഹചര്യത്തെ പൊരുതിത്തോല്‍പിക്കാനുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കൊച്ചിയില്‍. കെയര്‍ ടേക്കര്‍ കോച്ച് ട്രെവര്‍ മോര്‍ഗന്റെ കീഴില്‍ ചെന്നൈയിന്‍ എഫ്.സിക്കെതിരെ പടക്കിറങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ടീമംഗങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. അതേസമയം, കഴിഞ്ഞ സീസണിലെ ആദ്യ സെമിയില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോറ്റതിന്റെ ക്ഷീണമകറ്റാനാകും ചെന്നൈയുടെ ശ്രമം.

സീസണിലെ ആദ്യ മത്സരത്തില്‍ ഹോം ഗ്രൗണ്ടില്‍ നോര്‍ത് ഈസ്റ്റ് യുനൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് പരാജയപ്പെടുത്തിയശേഷം ആഹല്‍ദനൃത്തം ചവിട്ടാന്‍ ബ്ലാസ്റ്റേഴ്‌സിനായിട്ടില്ല. കളിവേഗത്തിലും സ്‌കോറിങ്ങിലും താളം കണ്ടത്തെിയെങ്കിലും പൊരുതിത്തോല്‍ക്കാന്‍ മാത്രമുള്ള ടീമെന്ന ചീത്തപ്പേര് മാത്രമാണ് സ്വന്തം. ഒരു ജയവും ഒരു സമനിലയും സ്വന്തമാക്കിയശേഷം തുടരെ നാല് മത്സരങ്ങള്‍ തോറ്റ ടീം പോയന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായി. ഏഴ് ഗോള്‍ അടിക്കുകയും ഒമ്പതെണ്ണം വഴങ്ങുകയും ചെയ്ത ടീം ഗോള്‍ വ്യത്യാസ ക്കണക്കില്‍ നോര്‍ത് ഈസ്റ്റ് യുനൈറ്റഡിനും താഴെയായി. 

പ്‌ളേയിങ് ഇലവനെപ്പോലും കണ്ടത്തൊന്‍ പാടുപെടുന്നതിനിടെ പരീക്ഷണങ്ങള്‍ തുടര്‍ക്കഥയാക്കിയ ടെയ്‌ലറുടെ മുന്നില്‍ പുറത്തേക്കുള്ള വാതില്‍ തുറന്നു. ടെയ്‌ലറുടെ കര്‍ക്കശ ബുദ്ധിയിലായിരുന്നു ഇതുവരെ കാര്യങ്ങളെന്നാണ് അണിയറയിലെ വര്‍ത്തമാനം. മോര്‍ഗന്‍ പലപ്പോഴും കാഴ്ചക്കാരന്‍ മാത്രമായിരുന്നു. ടെയ്‌ലര്‍ വിശ്വാസമര്‍പ്പിച്ച താരങ്ങള്‍ മാത്രം കളത്തിലിറങ്ങി. പരാജപ്പെട്ടിട്ടും ടീം ഫോര്‍മേഷനിലും ലൈനപ്പിലും മാറ്റം വരുത്താന്‍ തയാറായില്ല. ടീമിലെ പടലപ്പിണക്കവും തലപൊക്കി. ടെയ്‌ലര്‍ ഉള്ളതുകൊണ്ടുമാത്രമാണ് ടീമിലത്തെിയതെന്ന് ഏതാനും ഇംഗല്‍ഷ് താരങ്ങള്‍ പ്രതികരിച്ചതിനു പിന്നാലെയാണ് മോര്‍ഗന്‍ പുതിയ ദൗത്യം ഏറ്റെടുക്കുന്നത്.

പുതിയ തുടക്കത്തിന് കോച്ചെന്നനിലയില്‍ കടുത്ത വെല്ലുവിളിയാണ് മോര്‍ഗന്‍ ഏറ്റെടുത്തിരിക്കുന്നത്. പുതിയ തുടക്കം എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രതീക്ഷ നല്‍കുന്നതാണ്. കഴിഞ്ഞ സീസണില്‍ ഡേവിഡ് ജയിംസിനു പിന്നില്‍ സഹപരിശീലകനായി ടീമിനെ വാര്‍ത്തെടുത്തത് മോര്‍ഗന്‍ തന്നെയായിരുന്നു.

മുന്‍ ഈസ്റ്റ് ബംഗാള്‍ കോച്ച് തന്നെയാണ് ഇത്തവണ ആഭ്യന്തര താരങ്ങളെ കണ്ടത്തെിയതും. ഒരു തവണയെങ്കിലും മോര്‍ഗന്‍ പരിശീലിപ്പിക്കാത്ത ആഭ്യന്തര കളിക്കാര്‍ ടീമില്‍ കുറവ്. ബല്‍സ്റ്റേഴ്‌സിന്റെ പ്രതീക്ഷകള്‍ക്ക് ജീവന്‍ നല്‍കുകയാണ് മോര്‍ഗന്റെ ശ്രമകരമായ ജോലി.

പരാജങ്ങള്‍ക്കൊടുവില്‍ ഹോം മത്സരത്തില്‍ പുണെ എഫ്.സിയെ തകര്‍ത്താണ് മറ്റരാസിയുടെ പട കൊച്ചിയിലത്തെുന്നത്.കഴിഞ്ഞ സീസണിലെ ആദ്യ സെമിയിലേറ്റ പ്രഹരത്തിന് പകരംവീട്ടാന്‍ ഉദ്ദേശിച്ചത്തെുന്ന ടീം ബല്‍സ്റ്റേഴ്‌സിന് വെല്ലുവിളിയാകും. ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം സമര്‍ദ്ദമില്ലാതെ കളിക്കുകയെന്നത് ശ്രമകരമായിരിക്കും. എന്നാല്‍, സ്റ്റേഡിയത്തില്‍ ആര്‍ത്തിരമ്പുന്ന മഞ്ഞക്കടല്‍ ടീമിന് എന്നും പ്രചോദനമായിരിക്കും.

keywords: kochi-kerala-blasters-fight

Tags

Post a Comment

0 Comments

Top Post Ad

Below Post Ad