മലപ്പുറം: (www.evisionnews.in) തദ്ദേശ തിരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തിയതിനെ എതിര്‍ക്കുന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ നിലപാടിനോട് യോജിക്കാനാകില്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.
മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യത്തില്‍ സമവായം ഉണ്ടാകണമെന്നും ഇത് മുസ്‌ലിം ലീഗിന്റെ മാത്രം ആവശ്യമല്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജില്ലയിലെ ഓരോ പൗരന്റെയും ആവശ്യമാണിത്. വിഭജനത്തിന്റെ നേട്ടം മുസ്്‌ലിംകള്‍ക്കു മാത്രമാണെന്ന പ്രചരണം ശരിയല്ലെന്നും സാദിഖലി തങ്ങള്‍ ചൂണ്ടിക്കാട്ടി.
ഭൂരിപക്ഷ സമുദായങ്ങളെ പ്രകോപിപ്പിച്ച് ഒന്നും നേടാനാവില്ല. എന്‍ഡിഎഫ് പോലുള്ള സംഘടനകള്‍ ഭീകരവാദം പഠിപ്പിച്ച് ഭൂരിപക്ഷസമുദായങ്ങളെ പ്രകോപിപ്പിക്കുകയാണെന്നും തങ്ങള്‍ ആരോപിച്ചു. ഇത്തരം ചിദ്രശക്തികളുടെ നീക്കങ്ങള്‍ കേരളത്തില്‍ വിലപ്പോകാതിരിക്കാന്‍ കാരണം മതേതരത്വം കാത്തുസൂക്ഷിക്കാന്‍ ലീഗ് നിരന്തരം നടത്തുന്ന ശക്തമായ ഇടപെടലുകളാണെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി.
സംവരണകാര്യത്തില്‍ മാറ്റംവേണമെങ്കില്‍ എല്ലാ പാര്‍ട്ടികളും കൂടിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം തുടര്‍ന്നു.
keywords: women-reservation-sadiqali-shihab-thangal-against-kandapuram

Post a Comment
0 Comments