മംഗളൂരു: (www.evisionnews.in) കര്‍ണ്ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജനാര്‍ദ്ദന്‍ പൂജാരി നവരാത്രി ആഘോഷത്തിനിടയില്‍ വാര്‍ധക്യം മറന്ന്
കുദ്രോളി ഗോകര്‍ണ്ണേശ്വര നാഥക്ഷേത്രത്തില്‍ ശയനപ്രദക്ഷിണം നടത്തി. കര്‍ണ്ണാടകയില്‍ കൂടുതല്‍ മഴ കിട്ടുന്നതിനും നേത്രാവതി പുഴ വഴിതിരിച്ചുവിട്ട് പുതിയ അണക്കെട്ട് നിര്‍മ്മിച്ച് മംഗളൂരു നഗരത്തെ മരുഭൂമിയാക്കാനുള്ള സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ചാണ് ജനാര്‍ദ്ദന്‍ പൂജാരി നൂറുകണക്കിന് ഭക്ത ജനങ്ങളുടെ സാന്നിധ്യത്തില്‍ ക്ഷേത്രത്തിന് ചുറ്റും ഒരു റൗണ്ട് ശയനപ്രദക്ഷിണം നടത്തിയത്. 78 കാരനായ കോണ്‍ഗ്രസ് നേതാവിന്റെ പ്രാര്‍ത്ഥനാ വഴിപാടായിരുന്നു വെള്ളിയാഴ്ച നടന്നത്. മംഗളൂരു നഗരസഭാംഗം രാധാകൃഷ്ണയും ഒട്ടനവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും ശയനപ്രദക്ഷിണത്തില്‍ പൂജാരിക്കൊപ്പം പങ്കെടുത്തു.
നേത്രാവതി പുഴക്ക് വിലങ്ങനെ അണക്കെട്ട് നിര്‍മ്മിച്ചാല്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകും. ജില്ലയിലെ തീരദേശം ഉണങ്ങിക്കരിയും. നിരവധി ആശുപത്രികളും പ്രൊഫഷനല്‍ കോളേജുകളും വ്യവസായ സ്ഥാപനങ്ങളുമുള്ള മംഗളൂരുവിന്റെ വളര്‍ച്ച മുരടിക്കുമെന്നും ശയനപ്രദക്ഷിണത്തിന് ശേഷം പൂജാരി മാധ്യമങ്ങളോട് പറഞ്ഞു.
keywords: congress-leader-karnataka-temple-rounding-for-prosperity

Post a Comment
0 Comments