തിരുവനന്തപുരം (www.evisionnews.in): വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ രാജിസന്നദ്ധത അറിയിച്ചു. ബാര്‍കോഴക്കേസില്‍ വ്യാഴാഴ്ച തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി വിധി പുറത്തുവന്നതിന് പിന്നാലെയാണ് സംസ്ഥാനം കണ്ട ഏറ്റവും മികച്ച പോലീസ് ഉദ്യോഗസ്ഥരിലൊരാളായ വിന്‍സന്‍ എം പോള്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം ഒഴിയാന്‍ തയാറാകുന്നത്. കേസിന്റെ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ഇദ്ദേഹത്തില്‍ വന്‍ സമ്മര്‍ദം ചെലുത്തിയാണ് ബാര്‍ക്കോഴക്കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ഒരുമ്പെട്ടതെന്ന് പ്രതിപക്ഷം നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.
ബാര്‍ക്കോഴ കേസില്‍ ധനമന്ത്രി കെഎം മാണിക്കെതിരെ തുടരന്വേഷണം നടത്തണമെന്ന് കോടതി വിധിച്ചിരുന്നു. തുടരന്വേഷണം നടക്കുമ്പോള്‍ താന്‍ ഇതിന് മേല്‍നോട്ടം വഹിക്കുന്നത് പലവിധ സംശയങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ഇടനല്‍കുമെന്ന് ഉത്തമ ബോധ്യമുള്ളതിനാലാണ് സുതാര്യതയ്ക്ക് വേണ്ടി താന്‍ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ തീരുമാനിച്ചതെന്നും വിന്‍സന്‍ എം പോള്‍ മാധ്യമങ്ങളെ അറിയിച്ചു. അവധി അപേക്ഷ നല്‍കുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ ഇരുന്നിട്ട് ഇനി വിജിലന്‍സിന് ചീത്തപ്പേരുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അന്വേഷണം നിയമാനുസൃതമായിരുന്നുവെന്നും വിന്‍സന്‍ എം പോള്‍ വ്യക്തമാക്കി.
Keywords: trivandram-news-investigation-case-mani-vinsen m pole-case-reg

Post a Comment
0 Comments