കാഞ്ഞങ്ങാട്: (www.evisionnews.in) മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് 45 കാരനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചുവെന്ന കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. ഇവരെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
പരപ്പ പുലിയംകുളത്തെ ബാലകൃഷ്ണന്റെ മകന്‍ വിപിന്‍ദേവ് എന്ന ഉണ്ണി(28) ശിവന്റെ മകന്‍ ലിബീഷ്(23) ലക്ഷ്മിയുടെ മകന്‍ കെ.ജിബിന്‍ (23) ചന്ദ്രന്റെ മകന്‍ കെ.മനു(27) ജോര്‍ജിന്റെ മകന്‍ കെ.ജി.ഷൈജു(28) എന്നിവരെയാണ് ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് കോടതി(രണ്ട്) റിമാന്റ് ചെയ്തത്. കഴിഞ്ഞ ജൂണ്‍ 14ന് പരപ്പ കാളിയാനത്തെ ദാമോദരന്റെ മകന്‍ പുതുശ്ശേരി വീട്ടില്‍ പി.ടി.സതീശനെ പ്രതികള്‍ സംഘം ചേര്‍ന്ന് മാരകായുധങ്ങളുമായി അക്രമിച്ചുപരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്. ഇതിനുശേഷം പ്രതികള്‍ പോലീസിന് പിടികൊടുക്കാതെ ഒളിവില്‍ പോവുകയായിരുന്നു.
keywords: rage-case-fellow-court-remand

Post a Comment
0 Comments