Type Here to Get Search Results !

Bottom Ad

ബി.ജെ.പി വിട്ട അജയ കുമാര്‍ നെല്ലിക്കാട്ട് കോണ്‍ഗ്രസ് പിന്തുണ തേടിയെന്ന് അഭ്യൂഹം


കാഞ്ഞങ്ങാട് (www.evisionnews.in): ബിജെപിയില്‍ നിന്ന് രാജി വെച്ച മുന്‍ നഗരസഭ കൗണ്‍സിലറും കാഞ്ഞങ്ങാട് നഗരസഭയിലേക്ക് എ.സി നഗര്‍ വാര്‍ഡില്‍ നിന്ന് മത്സരിക്കുന്ന അജയ കുമാര്‍ നെല്ലിക്കാട്ട് കോണ്‍ഗ്രസിന്റെ പിന്തുണ തേടി ഡിസിസി പ്രസിഡണ്ട് സികെ ശ്രീധരനുമായി ബന്ധപ്പെട്ടതായി സൂചന. പാര്‍ട്ടി വിട്ട ഉടന്‍ അജയ കുമാര്‍ സിപിഎം നേതൃത്വവുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ അജയ കുമാറിനെ സ്വീകരിക്കാന്‍ സിപിഎം വൈമനസ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് യുഡിഎഫ് പാളയം ലക്ഷ്യമിടുന്നത്.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ചാണ് ജില്ലയിലെ പ്രമുഖ ബിജെപി നേതാക്കളിലൊരാളായ അജയ കുമാര്‍ പാര്‍ട്ടി വിടുന്നത്. എ.സി നഗറില്‍ അജയനു വേണ്ടി കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചാല്‍ അജയ കുമാറിന് വാര്‍ഡ് പിടിച്ചെടുക്കാനാവുമെന്നും കരുതപ്പെടുന്നു. 

അതേസമയം ബിജെപി വിട്ട താന്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും സമീപിച്ചുവെന്ന പ്രചാരണം അജയന്‍ നെല്ലിക്കാട്ട് നിഷേധിച്ചു. നിലവില്‍ ഇരുമുന്നണികളുമായോ അവരുടെ നേതാക്കളുമായോ താന്‍ സംസാരിച്ചിട്ടില്ലെന്നും അജയന്‍ ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു. 

Keywords: kasaragod-knd-news-bjp-ajayan-ldf-congress

Post a Comment

0 Comments

Top Post Ad

Below Post Ad