ന്യൂഡല്‍ഹി: (www.evisionnews.in) ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഒക്ടോബര്‍ 28ന് ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്നു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തങ്ങളുടെ ഏറ്റവും വലിയ ആക്റ്റീവ് കമ്മ്യൂണിറ്റിയെ നേരില്‍ കാണാന്‍ വരുന്നുവെന്നാണ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാമ്പസില്‍ സംവാദമുണ്ടാവും. ഓഡിയന്‍സിന്റെ ചോദ്യങ്ങളെക്കൂടാതെ ഫെയ്‌സ്ബുക്കിലൂടെയുള്ള ചോദ്യങ്ങള്‍ക്കും സുക്കര്‍ബര്‍ഗ് മറുപടി പറയും.
ഫെയ്‌സ്ബുക്കിന്റെ ഇന്റര്‍നെറ്റ്.ഓര്‍ഗ് ഇന്ത്യയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചത് വ്യാപക എതിര്‍പ്പുണ്ടാക്കിയിരുന്നു. ഇതോടെ ഇന്റര്‍നെറ്റ്.ഓര്‍ഗിനു ബദലായി ഫ്രീ ബേസിക് ബൈ ഫെയ്‌സ്ബുക്ക് എന്ന പേരില്‍ പുതിയ പദ്ധതി സുക്കര്‍ബര്‍ഗ് ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതില്‍ 250ലധികം വെബ്‌സൈറ്റുകള്‍ സൗജന്യമായി ലഭിക്കുമെന്നാണ് വാദം. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനവും സന്ദര്‍ശനത്തിനിടെ ഉണ്ടാവാന്‍ സാധ്യതയുണ്ട്. സെപ്തംബര്‍ 27ന് പ്രധാനമന്ത്രി നരേന്ദ്രമോദി സിലിക്കണ്‍വാലിയിലെ ഫെയ്‌സ്ബുക്ക് ആസ്ഥാനത്തെത്തിയിരുന്നു. ഫ്രീ ബേസിക് ബൈ ഫെയ്‌സ്ബുക്ക് എന്ന പദ്ധതിയെപ്പറ്റി ചര്‍ച്ചയും നടത്തിയിരുന്നു.
ഇതു രണ്ടാമത്തെ തവണയാണ് സുക്കര്‍ബര്‍ഗ് ഇന്ത്യയിലെത്തുന്നത്. നേരത്തെ 2014ല്‍ രാജസ്ഥാനിലെ സൈബര്‍ വില്ലേജ് സന്ദര്‍ശിക്കാന്‍ സുക്കര്‍ബര്‍ഗ് എത്തിയിരുന്നു.
keywords: facebook-suckerberg-visit-india-28-oct

Post a Comment
0 Comments